(പബ്ലിഷഡ് മാതൃഭൂമി ഡെയിലി 1994 ഒക്ടോബര്‍ 18 ചൊവ്വ )
ഒരു കാലഘട്ടത്തിന്‍റെ ആവേശമായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ ശിഷ്യനായി പൊതുരംഗത്തേക്കു കടന്നു വന്ന പി.എം. അബൂബക്കര്‍ സാഹിബിന്‍റെ മരണം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ മിത്രങ്ങളെയും ശത്രുക്കളെയും ഒരു പോലെ ദുഖത്തില്‍ ആഴ്ത്തിയിരിക്കയാണ്.
താന്‍ കാലെടുത്തുവെച്ച എല്ലാ മേഖലകളിലും സംഘടനകളിലും നേട്ടങ്ങളുടെ പട്ടിക തന്നെ സൃഷ്ടിക്കാന്‍ നാലര പതിറ്റാണ്ട് കാലത്തേ പൊതുപ്രവര്‍ത്തനം കൊണ്ട് പി.എമ്മിനു സാധിച്ചു.
മറ്റുള്ള നേതാക്കളില്‍നിന്നും വ്യത്യസ്തമയി പി.എം തെരഞ്ഞെടുത്ത പ്രവര്‍ത്തന മേഘല സമുദായത്തിലെ അടിത്തട്ടുകാരെയും ദുരബ്ബലരെയും ഉള്‍ക്കൊള്ളുന്നതായിരുന്നു. വിശിഷ്യാ കോഴിക്കോട് കടലോരത്തുള്ള ചേരിപ്രദേശങ്ങള്‍ ഇന്നും ഈ പ്രദേശങ്ങളില്‍ നടക്കുന്ന മരണങ്ങളും കല്യാണങ്ങളും മാത്രമല്ല സുന്നത് കര്‍മ്മവും കതുകുത്തല്‍ ചടങ്ങ്പോലും പി.എമ്മിന്‍റെ സാന്നിദ്ധ്യമില്ലാതെ നടക്കാറില്ല. ആഴ്ചകള്‍ക്ക് മുമ്പ് കോഴിക്കോട് ഒരു സൊകാര്യ ആശുപത്രിയില്‍ പി.എമ്മിന് പ്രവേശിപ്പിച്ചിട്ടുണ്ടെന്നു അറിഞ്ഞ് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടതിലധികം ഈ പ്രദേശത്തുകരായിരുന്നു. കോഴിക്കോട് ദരിദ്രരായ മത ന്യുനപക്ഷങ്ങളും അവരുടെ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകളും അവരുടെ പ്രവൃത്തി മേഖല സുഗമമാക്കാനും പ്രധാനമായും പി.എമ്മിനെയാണ് ആശ്രയിക്കാറ്.......... കോഴിക്കോട് കേന്ദ്രമാക്കി ആയിരക്കണക്കിന് നിര്‍ദ്ധരര്‍ക്ക് സാമ്പത്തിക സഹായങ്ങളും തൊഴിലുപകരണങ്ങളും നല്കിപ്പോരാറുള്ള മുസ്ലിം റിലീഫ് കമ്മറ്റിക്ക് പതിറ്റാണ്ടുകളോളം നേതൃത്തം നല്കിപ്പോന്നത് പി.എം.അബൂബക്കര്‍ സഹിബായിരുന്നു.
നാലര പതിറ്റാണ്ട് കാലം താന്‍ പ്രവര്‍ത്തിച്ച പ്രസ്ഥാനവുമായി വേര്‍പിരിയേണ്ടിവന്നപ്പോഴും അദ്ദേഹം ഏറെ വേദനിച്ചത് മേല്‍ പറഞ്ഞ റിലീഫ് കമ്മറ്റികളുടെ ഭാവി പ്രവര്‍ത്തനം ഓര്‍ത്തായിരുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടി എത്രയും പെട്ടെന്ന് രൂപം കൊടുക്കേണ്ട സാഹസികമായ ഉത്തരവാദിത്തം തന്നിലര്‍പ്പിതമായ സമയത്തുപോലും അതിനെക്കാള്‍ ഗൌരവമായി പെട്ടെന്ന് രൂപം കൊടുക്കേണ്ടത് റിലീഫ് കമ്മറ്റിക്കാന് വേണ്ടിയിരുന്നതെന്നാണ് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിന്‍റെ ആഗ്രഹം പോലെതന്നെ ആദ്യം രൂപം കൊടുത്തതും സിറ്റി റിലീഫ് കമ്മടിക്കു തന്നെയായിരുന്നു. ഇതര കക്ഷി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്വഭാവം ഏതാണ്ടെല്ലാ രാഷ്ട്രീയ നേതാക്കളിലുമുണ്ട്. എന്നാല്‍ ഇതര രാഷ്ട്രീയ കക്ഷികളിലെ സാധാരണക്കാരായ അനുയായികളുമായി അടുത്ത സുഹൃത്തുബന്ധം സ്ഥാപിക്കാനാവുകയെന്നത് പി.എമ്മിന് മാത്രം അവകാശപ്പെട്ട കഴിവായിരുന്നു. പി.എമ്മിനെ കാണാനായി അദ്ദേഹത്തിന്‍റെ വസതിയായ പന്നിയങ്കരയിലെ ശംഷാദ് മന്‍സിലിലേക്ക് ചെല്ലുമ്പോള്‍ ദൂരെ നിന്ന് തന്നെ അറിയാമായിരുന്നു അദ്ദേഹം വീട്ടിലുണ്ടോ എന്ന്. വീട്ടു മുറ്റത്ത് ഒരുപാടു ജനങ്ങള്‍ ഉണ്ടെങ്കില്‍ പി.എം അവിടെ കാണും. ആരും ഇല്ലെങ്കില്‍ പി.എം അവിടെ ഇല്ലെന്നും അര്‍ഥം. പി.എമ്മിന്‍റെ വീട്ടു മുറ്റത് എപ്പോഴും കാണുന്ന ജനക്കൂട്ടം അദ്ദേഹത്തിന്‍റെ ജനകീയ ബന്ധത്തിന് മതിയായ തെളിവായിരുന്നു.
സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മരണത്തിന് ശേഷം ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന് മാത്രമെ പി.എം ശിഷ്യപ്പെട്ടിരുന്നുള്ളൂ. ഒരു കാലഘട്ടം മുഴുവന്‍ നാടിനേയും സമുദായത്തെയും സേവിച്ച നേതാവിന്‍റെ ജീവിതത്തിലുണ്ടായ പിഴവുകളെല്ലാം പൊറുത്തു കൊടുത്തു ജന്നത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടണമേ നാഥാ എന്ന് പ്രാര്‍ത്ഥിക്കുന്നു.