ലോകർ അങ്ങേയറ്റം ബഹുമാനിക്കുന്ന പരിശുദ്ധ പ്രവാചകനേയും അവരുടെ പ്രിയ പത്നിമാരേയും വ്യഭിചാരമടക്കമുള്ള ആക്ഷേപമുന്നയിച്ച് പുസ്തകം രചിച്ച ഇന്ത്യൻ വംശകനായ സൽമാൻ റുഷ്ദിക്കെതിരെ അന്ന് രാജ്യം ഭരിച്ച ഗാന്ധിഭക്തൻമാർ എന്ത് കേസാണ് എടുത്തത്? സൽമാൻ റുഷ്ദിയുടേത് ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് മുറവിളി കൂട്ടിയ കമ്മ്യുണിസ്റ്റ് വലത് വർഗ്ഗീയ ചേരികൾ അരുന്ധതിക്ക് വേണ്ടി രംഗത്ത് വരാത്തതും ദുരൂഹതയുണർത്തുന്നു.
ഇസ്ലാം മത വിശ്വാസികളെ അശ്ളീള ഭാഷയിൽ പരിഹസിച്ച് ഗ്രന്ഥരചന നടത്തിയ തസ്ലീമക്ക് ഇന്ത്യയിൽ സ്ഥിരതാമസമുറപ്പിക്കാൻ മിനക്കെടുന്നവരും ഈ വിഷയത്തിൽ പ്രതികരിച്ച് കണ്ടില്ല. രാജ്യത്ത് ഏത് ഇല അനങ്ങിയാലും ബി.ജെ.പി.നേതാവ് സുരേന്ദ്രനെ ചർച്ചക്ക് ഇരുത്തുന്ന ഏഷ്യാനെറ്റും ഈ ചർച്ചയിൽ സുരേന്ദ്ര വെടികൾ കേൾക്കാനുള്ള അവസരം പ്രേക്ഷകർക്ക് തന്നില്ല.
രാജ്യത്തെ ദളിത് ജനതയെ സംബന്ധിക്കുന്ന വിഷയങ്ങളിലും, ദളിതരെ സൃഷ്ടിച്ച ചാതുർവർണ്യ വ്യവസ്ഥിതിയെ അനുകൂലിച്ച് കൊണ്ട് ഗാന്ധിജി സ്വീകരിച്ച സമീപനങ്ങൾ അക്കാലത്ത് ഏറെ വിമർശന വിധേയമായതാണ്.
ഡോക്ടർ. അംബേദ്‌കറുടെ What Congress and Gandhi have done to the untouchables, Annihilation of Cast, ശങ്കരൻ എൻ ശാസ്ത്രിയുടെ My Memories and Experiment of Dr. Ambedkar, മഹാദേവ ദേശായിയുടെ My Memories, Dr. Ambedkar on poona pact, ലൂയി ഫിഷറുടെ A weak with Mr. Gandhi, പ്രൊഫ: എം.കെ. സാനുവിന്റെ സഹോദരൻ അയ്യപ്പൻ, എ.സി. ബാനർജിയുടെ Indian Constitutional Documents Chapter - Communal Award and Poona Pact, ഗാന്ധിജിയുടെ തന്നെ നവജീവനിലും, ഹരിജനിലും, യങ്ങ് ഇന്ത്യയിലും വന്ന ലേഖനങ്ങളും നിരീക്ഷണങ്ങളും, ഡോക്ടർ. വേലായുധൻ നായരുടെ ഗാന്ധി ദർശനം, ഗുരു നിത്യ ചൈതന്യ യതിയുടെ മനശാസ്ത്രം ജീവിതത്തിൽ, കെ. ദാമോദരന്റെ ഭാരതീയ ചിന്ത, ഇന്ത്യയുടെ ആത്മാവ്, ലക്ഷ്യവും മാർഗ്ഗവും ഗാന്ധി, ഇ.എം.സിന്റെ ഗാന്ധിയും ഗാന്ധി സേവയും, പ്രമുഖ ദളിത് സാഹിത്യകാരൻ ശ്രീ. കല്ലറ സുകുമാരന്റെ വിമോചനത്തിന്റെ അർത്ഥ ശാസ്ത്രം, അയിത്തോച്ചാടനം അന്നും ഇന്നും, ദരിദ്ര്യ വർഗ്ഗവും രാഷ്ട്രീയവും, ഹരിജൻ വീക്ഷണങ്ങളിൽ ഒരഭിവീക്ഷണം, മർദ്ദിതരുടെ മോചനം ഇന്ത്യയിൽ, ജാതി ഒരഭിശാപം, ഭ്രാമണിസം ഡോക്ടർ. അംബേദ്‌കറുടെ വീക്ഷണത്തിൽ തുടങ്ങിയ പുസ്തകങ്ങളിലൊക്കെ മേൽ സൂചിപ്പിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗാന്ധിജിക്ക് നേരെ രൂക്ഷ വിമർശനങ്ങളാളുള്ളത്. ഇവർക്കെതിരെ ആരെങ്കിലും കേസേടുത്തിരുന്നോ? ഇക്കാര്യം കേരളത്തിലെ കോണ്ഗ്രസ് നേതാക്കൾ അരുന്ധതിക്കെതിരെ കേസെടുക്കും മുമ്പ് വിശദീകരിക്കാൻ ബാധ്യസ്ഥരാണ്...
ഗാന്ധിജി അയിത്തോച്ചാടനത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നുവെന്നത് സത്യമായിരുന്നെങ്കിലും ദളിതരെ അധമാരാക്കി ലോകാവസാനം വരെ നില നിർത്തുന്ന ചാതുർവർണ്യ വ്യവസ്ഥിതിയെ ശക്തമായി പിന്തുണച്ചിരുന്നുവെന്നത് ഒരു യാഥാർത് ഥ്യ മായിരുന്നു. കടുത്ത വർഗ്ഗീയ വാദിയും മലപ്പുറം ജില്ലാ വിരുദ്ധ പ്രക്ഷോഭകാരിയുമായ കെ.കേളപ്പനും അയിത്തോച്ചാടനത്തിനെതിരെ ഗുരുവായൂരിലേക്ക് മാർച്ച് നടത്തിയിരുന്നുവെങ്കിലും ജാതി വ്യവസ്ഥിതിയെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചിരുന്നുവെന്നത് അദ്ദേഹം എൻ.എസ്.എസ് പ്രസിഡൻടായ നാൾ മുതൽ നമുക്കറിവുള്ളതാണല്ലോ!
അരുന്ധതിയുടെ അനവസരത്തിലുള്ള രാഷ്ട്രപിതാവിന് നേരെയുള്ള പരാമർശനത്തിൽ പ്രതിഷേധിക്കുന്നതോടൊപ്പം അരുന്ധതിയുൾപ്പെടെയുള്ള ഇന്ത്യൻ പൗരൻമാർക്ക് നമ്മുടെ ഭരണഘടന ആര്‍ട്ടിക്കിൾ 20 നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യം വക വെച്ച് കൊടുക്കേണ്ടതല്ലേ എന്നാണ് എന്റെ ചോദ്യം...