Sunday, 10 December 1989

Mufti with the crown of Home ministry


Article published by ‘Crescent Times’ Monthly, Dec. 1989




Born and brough up at the famous town of Baj Bahadur in Kahsmir, Mufti Mohammed syed, the new  minister for home affairs of India is one who acts according to his  words due to some under currents In the Congress  party mufti had to bid farewell to the party and through Jana Morcha reached Jantha dal. He is the first Muslim to  become the Home Minister of India. During the past four decades , Muslim community has contributed two eminent men to become the President of India but no prime minister has ever wanted a member of this largest minority community to be the Home minister. There was only one person from Muslim community history of independent  India who can claim to have some scanty  connection with the post of Home minister that is Mr. Rafi Ahmed Kidwai. During the days of Prime Minister Jawaharlal Nehru  he was entrusted with the work of solving the problems that arose in  the internal administration of Kasmhir.  It is to be remembered that the congress regime in Haryana the home minister as well as the IG of police were Muslims. It has also to be remembered the Muslims had been Chief minister in Bihar which has become cradle of brutality and in Assam notorious for the Muslim mass murders in ‘Nelli’. Even when the Muslims where chief minister, Muslim continued to be harassed and subjected to atrocities. There will be no change in the treatment meted out to the large number of people including Muslims  just because a Muslim is occupying an eminent post in the cabinet.

Though it cannot be stated that Mr. Mohammed Kareem Chagla and Noorul Hassan where given the  portfolios of education in central cabinet just to remove the Muslim character of Alighar Muslim University the fact remains that it  was during their regimes such a drastic change was made. Dr. Zakir Hussain while holding the post of Vice Chancellor of Jamia Milla Islamiya University was chancellor in the cause of Urdu but when we became president of the country he had not moved his little finger to improve the position of Urdu among the languages . Though there we Muslims in the cabinet of Rajiv Gandhi not one of them had be bold enough  to write a dissenting note with regard to Jamia Bill or Wakhaf Bill or religious institution bill  or the legislation regarding foreigners in Assam adversely. We have before us the picture of the treatment meted out to the Sikh community by Rajive Government which claimed to be savior of this community by installing Giani Zail Singh as president and Bhuta sing belonging t ‘Nirankari’ sect of Sikh community as home minister. The fact that Mufti is occupying the chair from which Bhuta Singh as to make an inglorious exit has doubled the anxiety of the Muslims. Let us hope and pray that Mufti through his action will prove our anxiety is baseless.

The statement of Mufti that he will convene an all party conference to solve  amicably the problem of Babari –Masjid-Ram- Janma Bhoomi has given rise too much expectations among Muslims. The Muslims have to get back numerous Masjids and Wakhaf properties in Bengal and North India. These properties are now in adverse possession. It is yet to be seen whether Mufti will able to exert pressure on the government to take effective step to restore the rights and privileges  enjoyed by the Muslims on 15th August 1947 while they  were in the opposition. Janatha Dal had demanded proportional representation to Muslims in force and also form anti-riot forces to suppress communal riots. Considering the manner in which PAC has functioned as the unformed section of the Hindu rioters the suggestion is to be welcomed .

North India is gripped by the communal riots that break out is many parts. Anybody will be stunned to read the reports regarding riots in Jamshedpur, Rourkala, Ranch i, Hazaribagh, kota, Sitamarhi and bhagalpur. At any moment communal riots can again break out in these places. As a precautionary measure PAC (Provisory Armed Constabulary)  and BMP (Bihar Military Police) are standing vigil over the places where riots can breakout. But in the event of  riot, we know pretty well how they will behave the incident that occurred in the Kasmhir Valley  which happened we do birth land of Mufti is causing fear and anxiety among the people. Many are posing the question whether the Himalayan Valley slowly transforming it in to Panjab. The situation in the city of Bombay and Pune much different. An atmosphere of enmity and mutual distrust prevails here also. Communal forces like Vishwa hindu Parishath, RSS, Bhajrangdal & Shivasena are spreading communal hatred all over the cities of Bombay & Pune. The situation has become more grave as some of the priests are leading these groups bent upon creating communal violence. It is really painful to not that disciples of Sankaracharya who spread the message of “advaita” in the country is encouraging and abetting the communalists. The assemblies of Hindu priests are taking decisions devoid of discretion and common  sense. These were the person who had announced that they will demolish Babari-Majid and construct Sree Rama temple.

    The communal and fascist elements want to pursue the ways of confrontation and bloodshed rather than way of peace and co-existence. The fact is that is Muslims that fall victims in the violence that break out in the name of religion and community.

     The appointment of a person from Muslim Community as Home Minister when the country is facing many crucial problems is significant. The problems that emanate from Kashmir, Punjab and problems relating to Bodo and Babari Masjid are real challenges to Mufti.

      Mr. V. P. Singh has created history by appointing Mufti Mohammed as Home Minister. He has given go by too many his colleagues who were aspiring for this post. The appointment of Mufti is interpreted as a step taken to restore confidence among the Muslim population who fells dejected and depressed by the communal riots and laying the foundation for temple near Babri Masjid at Ayodhya. Whatever be it, it reliably learned that there is one person in the cabinet who opposed  the appointment of Mufti as Home Minister. Arun Nehru seems to be the Minister who opposed this appointment. He was keen on getting this post and he had even threatened to reject the Minister ship if he is not offered the Home portfolio. It seems V.P  Singh by appointing Mufti had tried to make it clear to the B.J.P which supported his Government that he is not prepared to act according to its wish. He is might have thought that he can secure Muslim votes in Assembly elections scheduled to be held in Bihar, Rajasthan and Madhya Pradesh.

     There is no simple treatment for the fatal disease our country in suffering from. The communal disease has spread to parts o f the country. The main cause for this disease is the unsalable policies of the Government in the political, social , religious and economic fields. The main problem facing the new minister is how he will  be able to treat this diseases. May Allah give him strength and goodwill to face this problem courageously and successfully.

ANTI MUSLIM RIOTS MARCH – OCTOBER 1989

24                    March                         Makrana                     (Rajasthan)
Mid                  April                            Hazaribag                    (Bihar)
Mid                  April                            Madhura                     (Uttar Pradesh)
Mid                  April                            Burhanpur                   (Madhya Pradesh)
1                      June                             Jaunpur                       (Uttar Pradesh)
13                    August                         Dharbanga                  (Bihar)
28                    September                  Kotta                            (Rajasthan)
29                    September                  Mhow                          (Madhya Pradesh)
30                    September                  Khargone                     (Madhya Pradesh)
Mid                  October                       Palanpur                      (Gujarat)
Mid                  October                       Balgarh                       (Madhya Pradesh)
Mid                  October                       Ratlam                                    (Madhya Pradesh)
Mid                  October                       Nagrah                        (Madhya Pradesh)
14                    October                       Khambat                      (Gujarat)
14                    October                       Indore                          (Madhya Pradesh)
16                    October                       Jaipur                          (Rajasthan)
16                    October                       Jharya                          (Bihar)
25                    October                       Bhagalpur                   (Bihar)


Tuesday, 5 December 1989

തെരഞ്ഞെടുപ്പ് ഗോദയിൽ വിജയിച്ചതാർ?

പബ്ലിഷ്ഡ് ബൈ ചന്ദ്രിക ഡൈലി ഡിസംബർ 05, 1989 


തെരഞ്ഞെടുപ്പിന്റെ  ബഹളങ്ങളെല്ലാം കെട്ടടങ്ങിക്കൊണ്ടിരിക്കയാണല്ലോ. കേന്ദ്രത്തിൽ ഭരണമാറ്റവുമുണ്ടായി. തെക്കെ ഇന്ത്യ കോണ്ഗ്രസ്സും സഖ്യ കക്ഷികളും തൂത്ത് വാരിയപ്പോൾ വടക്കെ ഇന്ത്യ ബി.ജെ.പി ...ദൾ സഖ്യം പിടിച്ചെടുത്തു. ഈ തെരഞ്ഞെടുപ്പിൽ വടക്കെ ഇന്ത്യയിൽ കോണ്ഗ്രസ് വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറുകയായിരുന്നു. ഒരേ സമയം ഭൂരിപക്ഷ സമുദായത്തേയും ന്യൂനപക്ഷങ്ങളേയും കോണ്ഗ്രസ്സിനെതിരെ തിരിച്ച് വിടാൻ ബി.ജെ.പി ...ദൾ സഖ്യത്തിന്റെ വർഗ്ഗീയ പ്രചാരണങ്ങൾക്ക് സാധിച്ചുവെന്നത് ഒരു വസ്തുതയാണ്. രാജ്യത്ത് നടന്ന വർഗ്ഗീയ ലഹളകളിൽ നേരിട്ട് പങ്കുള്ള ബി.ജെ.പിയെ മന:പൂർവ്വം ഒഴിവാക്കി ലഹളകളുടെ മുഴുവൻ പാപഭാരവും കൊണ്ഗ്രസ്സിനു മേൽ കെട്ടിവെച്ച് നമ്മുടെ രാജ്യം ഇന്ന് വരെ ദർശിച്ചിട്ടില്ലാത്ത വിധത്തിലുള്ള വർഗ്ഗീയ പ്രചാരണങ്ങൾ പ്രതിപക്ഷ കക്ഷികൾ അഴിച്ച് വിടുകയുണ്ടായി. രാജ്യത്തെ വർഗ്ഗീയവാദികളുടെ സഹായത്തോടെയാണ് ദേശീയ മുന്നണിക്ക്‌ വിജയിക്കാനായത് എന്ന കാര്യം അനിഷേധ്യമായ ഒരു വസ്തുതയാണ്. ജനവിധി എന്തായാലും ശരി ഇന്ത്യൻ ജനാധിപത്യം എന്നും അതിനെ മാനിച്ചിട്ടുണ്ടല്ലോ.

രാജീവിന്റെ അഞ്ച് വർഷത്തെ ഭരണത്തിന്റെ കോട്ടമല്ല. മറിച്ച് കഴിഞ്ഞ 10 മാസങ്ങൾക്കുള്ളിൽ നമ്മുടെ രാജ്യത്ത് ഉണ്ടായ പ്രധാന്യമേറിയ പല പ്രശ്നങ്ങളിലും ഉറച്ച ഒരു തീരുമാനമെടുക്കാൻ സർക്കാറിന്റെ ഭാഗത്ത്‌ നിന്നുണ്ടായ കാലതാമസമാണ് കൊണ്ഗ്രസ്സിനു ദോഷമുണ്ടാക്കിയത്. ഇത്തരം പ്രാധാന്യമേറിയ പ്രശ്നങ്ങളിൽ യുക്തമായ തീരുമാനം കൈകൊള്ളാൻ താമസിച്ചത് മൂലം കോണ്ഗ്രസ്സിനെ ജനങ്ങൾ സംശയത്തോട് കൂടി വീക്ഷിക്കുകയുണ്ടായി. തെക്കെ ഇന്ത്യയിൽ കേന്ദ്ര ഭരണത്തിന്റെ ഗുണങ്ങളോ പാളിച്ചകളോ ആയിരുന്നില്ല മുഖ്യ പ്രചാരണായുധം.  മറിച്ച്, കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ദ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളുടെ പാളിച്ചകളായിരുന്നു. അതെ സമയം വടക്കെ ഇന്ത്യയിൽ രാമക്ഷേത്ര ശിലാസ്ഥാപനം, രാജസ്ഥാനിലും ബീഹാറിലും ഉത്തർ പ്രദേശിലും നടന്ന വർഗ്ഗീയ ലഹളകൾ തുടങ്ങിയ പ്രശ്നങ്ങൾ കോണ്ഗ്രസ്സിനെതിരെയുള്ള ക്രൂരമ്പുകളാക്കി മാറ്റാൻ പ്രതിപക്ഷത്തിനു സാധിച്ചു. ബി.ജെ.പിയുടെ അതിര് കടന്ന വർഗ്ഗീയ പ്രചരണം ഭൂരിപക്ഷ സമുദായത്തെ  ഇളക്കുക തന്നെ ചെയ്തു. ഉത്തർ പ്രദേശിൽ കോണ്ഗ്രസ് ഗവണ്‍മെന്റ് ഉർദു രണ്ടാം ഔദ്യോഗിക ഭാഷയാക്കിയപ്പോൾ ആ തീരുമാനത്തെ മുസ്ലിം പ്രീണന നയമായി വിശേഷിപ്പിച്ച് കൊണ്ട് പ്രതിപക്ഷങ്ങൾ ഭൂരിപക്ഷ സമുദായത്തെ കോണ്ഗ്രസ്സിനെതിരെ തിരിച്ച് വിട്ടു. അത് പോലെത്തന്നെയായിരുന്നു ബാബരി മസ്ജിദ് പ്രശ്നവും. ബാബരി മസ്ജിദ് പൊളിച്ച് മാറ്റി അവിടെ ശ്രീരാമ ക്ഷേത്രം നിർമ്മിക്കുമെന്നായിരുന്നു ഹൈന്ദവ വർഗ്ഗീയവാദികൾ ആദ്യം പ്രസ്താവിച്ചിരുന്നത്. എന്നാൽ ആ പ്രഖ്യാപനത്തെ ചെറുക്കാനും  ബാബരി മസ്ജിദ് പരിസരം കമ്പിവേലി കൊണ്ട് കെട്ടി സുരക്ഷിതമാക്കാനും സർക്കാർ ശ്രമിച്ചു.  ബാബരി മസ്ജിദ് പരിസരം തർക്കസ്ഥലമായി പ്രഖ്യാപിക്കുകയും അവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്ത് കൊണ്ട് ഗവണ്‍മെന്റ് വൈകിയാണെങ്കിലും ശക്തമായ നിലപാടെടുത്തു. കൂടാതെ തർക്കസ്ഥലത്ത് ശിലയിടുന്നതിനെതിരെ ഉത്തർ പ്രദേശ്‌ ഗവണ്‍മെന്റ് അലഹബാദ് ഹൈക്കോടതിയിൽ നിന്നും ഇഞ്ജക്ഷനും വാങ്ങി. ഗവണ്‍മെന്റിന്റെ ഈ നിലപാട് ഹിന്ദു വർഗ്ഗീയ വാദികളെയും അവരുടെ പ്ലാറ്റ്ഫോം ആയ ബി.ജെ.പിയേയും ചൊടിപ്പിക്കുകയുണ്ടായി. ശ്രീരാമ ക്ഷേത്രത്തിന് ശിലയിടുന്നത് കോണ്ഗ്രസ് ഗവണ്‍മെന്റ് തടഞ്ഞ് കൊണ്ട് ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കുകയാണെന്ന് അവർ ഭൂരിപക്ഷ സമുദായങ്ങൾക്കിടയിൽ പ്രചണ്ഡമായ പ്രചരണം അഴിച്ച് വിട്ടു. ഈ പ്രചരണംമൂലം ഭൂരിപക്ഷ സമുദായത്തെ ഗണ്യമാംവിധം കോണ്ഗ്രസ്സിനെതിരാക്കി മാറ്റാനവർക്ക് സാധിച്ചു. ജനതാദൾ പോലുള്ള കക്ഷികൾ ബി.ജെ.പിയുടെ ഇത്തരം വർഗ്ഗീയ പ്രചാരണങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാതിരുന്നത് മന:പൂർവ്വം തന്നെയായിരുന്നു. ഏതായാലും ബി.ജെ.പി ശക്തിപ്പെടേണ്ടത്  ജനതാദളിന്റെ നിലനിൽപിന്റെ പ്രശ്നമാണെന്ന് ഈ തെരെഞ്ഞെടുപ്പ് വിധിയോടെ മനസ്സിലായി. അത് കൊണ്ടാവാം ഇത്തരം പ്രചരണങ്ങൾക്ക് നേരെ  ജനതാദൾ നേതൃത്വം മൗനം പാലിച്ചത്.

വടക്കെ ഇന്ത്യയിലെ ഭൂരിപക്ഷ സമുദായങ്ങളുടെ ഇടയിൽ ഇത്തരം പ്രചാരണങ്ങളാണ് നടത്തിയതെങ്കിൽ മുസ്ലിം പൊക്കറ്റുകളിൽ നടത്തിയ പ്രചരണം  നേരെ മറിച്ചായിരുന്നു. രാമക്ഷേത്രത്തിന് കല്ലിട്ടത് തർക്കസ്ഥലത്താണ്  എന്ന ബി.ബി.സി റിപ്പോർട്ട് ഉയർത്തിപ്പിടിച്ച് വടക്കെ ഇന്ത്യയിൽ മുസ്ലിംകളെ കോണ്ഗ്രസ് വിരുദ്ധരാക്കാൻ പ്രതിപക്ഷത്തിന് സാധിച്ചു. മാത്രമല്ല, ഡെൽഹി ഇമാമിനെപ്പോലുള്ളവരെക്കൊണ്ട് "ഫത്വകൾ" വരെ വാങ്ങിച്ച് മുസ്ലിം പൊക്കറ്റുകളിലും പ്രചരണം നടത്തി. ഇമാമിന്റെ പ്രസ്താവന കൊണ്ട് നേട്ടമുണ്ടായത് ആർക്കാണ് എന്ന് ശാന്തമായി ചിന്തിക്കാൻ ഇതൊരാവസരമാണ്. കോണ്ഗ്രസ്സിനെ തോൽപ്പിക്കാൻ മുസ്ലിംകളോട് ആഹ്വാനം നൽകിയ ഇമാം കോണ്ഗ്രസ്സിനെ താഴെ ഇറക്കിയാൽ പകരം ആർക്ക് നിയന്ത്രണമുള്ള മന്ത്രിസഭയായിരിക്കും വരിക എന്ന് ചിന്തിച്ചിരിക്കില്ല. കോട്ടയിലും, ഇൻഡോറിലും, മുസഫർ നഗറിലും, ബദാഊനിലും മുസ്ലിംകളെ കൊന്നൊടുക്കിയവർക്ക് സ്വാധീനമുള്ള ഒരു ഭരണമാണ് ഇമാമിന്റെ ആഹ്വാനം മൂലം ഉണ്ടായത്. ശരീഅത്ത് പ്രശ്നം വന്നപ്പോൾ  ഇവരുടെയെല്ലാം നിലപാട് ഇമാം അറിഞ്ഞിരുന്നതാണല്ലോ.

വടക്കെ ഇന്ത്യയിലെ മുസ്ലിംകളെ വർഗ്ഗീയ രാക്ഷസന്മാർക്ക് പണയം വെക്കുകയാണ് ഇമാം ചെയ്തതെന്ന് തെരഞ്ഞെടുപ്പ് വിധി വന്നപ്പോൾ എല്ലാവർക്കും മനസ്സിലായി. ഇവിടെയാണ്‌ മുസ്ലിം ലീഗിന്റെ ദീർഘ വീക്ഷണം ശ്രദ്ധേയമാവുന്നത്‌.. മുസ്ലിം ലീഗിന്റെ ദേശീയ നിർവ്വാഹക സമിതിയുടെ തീരുമാനം ജ.സെക്രട്ടറി ജി.എം. ബനാത്ത് വാല  സാഹിബ്‌ പത്ര സമ്മേളനത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. "ഹിന്ദുസ്ഥാൻ ടൈംസ്" ബനാത്ത് വാലയുടെ പ്രഖ്യാപനം റിപ്പോർട്ട് ചെയ്തത് ഇപ്രകാരമായിരുന്നു. " കോണ്ഗ്രസ് ഗവണ്‍മെന്റ് പൂർണ്ണ വിജയമാണെന്ന് ഞങ്ങൾ പറയുന്നില്ല. ഇന്ത്യയിൽ നടന്ന പല വർഗ്ഗീയ അസ്വാസ്ഥ്യങ്ങളും അമർച്ച ചെയ്യുന്നതിൽ കോണ്ഗ്രസ് ഗവണ്‍മെന്റ് പരാജയപ്പെട്ടിട്ടുണ്ട്. പക്ഷെ കോണ്ഗ്രസ്സിനെ കേന്ദ്രഭരണ ]ത്തിൽ നിന്നും മാറ്റിയാൽ പകരം കയറാൻ നല്ലൊരു ജനാധിപത്യ മതേതര ബദൽ ഇവിടെ ഇല്ല. കോണ്ഗ്രസ്സിനെ താഴെ ഇറക്കിയാൽ പകരം കയറാനുള്ളത്‌ മുസ്ലിംകളുടെ ജീവനേയും സ്വത്തിനേയും അതിനേക്കാൾ ഉപരിയായി അവരുടെ ഉദാത്തമായ മത മൂല്യങ്ങളെയും കശാപ്പ് ചെയ്ത് കൊണ്ടിരിക്കുന്ന  ബി.ജെ.പിയും കമ്യുണിസ്റ്റ് ശക്തികളും ഉൾപ്പെടുന്ന ഒരു ഭരണകൂടമായിരിക്കും. അത് കൊണ്ട് മുസ്ലിംകളോട് അൽപമെങ്കിലും അനുഭാവപൂർണ്ണമായ നിലപാടെടുത്ത കോണ്ഗ്രസ് തന്നെ അധികാരത്തിൽ വരുന്നതാണ് അഭികാമ്യം".

ഈ തീരുമാനം മുസ്ലിം ലീഗെടുത്തത് ഏതെങ്കിലും കക്ഷിയുടെ സമ്മർദ്ദം കൊണ്ടോ ഭീഷണി കൊണ്ടോ അല്ല. കഴിഞ്ഞ നാല് പതിറ്റാണ്ട്‌ കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചപ്പോൾ മനസ്സിലായ അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു. 1977 ൽ ജനസംഘത്തിന് നിയന്ത്രണമുള്ള ജനതാ ഭരണകൂടം അധികാരത്തിൽ വന്നപ്പോഴാണ് ഉത്തരേന്ത്യയിലെ മുസ്ലിംകളുടെ പേടിസ്വപ്നമായ പി.ഏ.സിയെന്ന പോലീസ് സേനയിൽ ആർ.എസ്.എസ്സുകാർ കയറിപ്പറ്റിയത് എന്ന കാര്യം ഇമാമിന് ഒരു പക്ഷെ പറ്റിയെന്നിരിക്കാം. പക്ഷെ സമുദായത്തിനതാവില്ല. മുസ്ലിം പ്രശ്നങ്ങൾക്ക് നേരെ മുന്നണി ബന്ധം പോലും നോക്കാതെ ശക്തമായ നിലപാടെടുത്ത് കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്നും രാഷ്ട്രീയ സത്യസന്ധത തെളിയിച്ച മുസ്ലിം ലീഗിനും അത് മറക്കാൻ സാധ്യമല്ല. ശരീഅത്ത് പ്രശ്നത്തിലും, ജാമിയ മില്ലിയ, വഖഫ് ആക്ട്, മതസ്ഥാപന ബിൽ തുടങ്ങിയ പ്രശ്നങ്ങളിലും രണ്ടംഗങ്ങൾ മാത്രമായിട്ടും ഇന്ത്യൻ പാർലമെന്റിൽ കോളിളക്കം ഉണ്ടാക്കാൻ ലീഗിന് സാധിച്ചു. മുസ്ലിം വിരുദ്ധ പ്രസിദ്ധീകരണങ്ങൾ ഗവണ്‍മെന്റിനെ കൊണ്ട് നിരോധിപ്പിക്കാനും സാധിച്ചു. സത്യസന്ധമായ രാഷ്ട്രീയത്തിന്റെ വിജയമായിരുന്നു അത്.

തെരഞ്ഞെടുപ്പിന് മുമ്പ് തെരെഞ്ഞെടുപ്പ് വിധികളെക്കുറിച്ച് പല കക്ഷി നേതാക്കളും വീമ്പിളക്കിയപ്പോഴും മുസ്ലിം ലീഗ് നേതാക്കൾ സംയമനം  പാലിച്ചതേയുള്ളൂ. വോട്ടിങ്ങിന്റെ ആഴ്ചകൾക്ക് മുമ്പ് "കേരളാ കൗമുദി" പത്രവുമായി മുസ്ലിം ലീഗിന്റെ ദേശീയ അദ്ധ്യക്ഷനായ ഇബ്രാഹിം സുലൈമാൻ സേട്ടസാഹിബ്‌ നടത്തിയ മുഖാമുഖത്തിൽ അദ്ദേഹം വളരെ വ്യക്തമായി ദീർഘ വീക്ഷണത്തോട് കൂടിത്തന്നെ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സത്യമായി പുലർന്നു. കേന്ദ്രത്തിൽ കോണ്ഗ്രസ്സ് അധികാരത്തിൽ വരുമോ എന്ന കൗമുദി ലേഖകന്റെ ചോദ്യത്തിന് മറുപടിയായി സേട്ട് സാഹിബ്‌ പറഞ്ഞു: " ഇന്നത്തെ സ്ഥിതിയിൽ കോണ്ഗ്രസ്സ് അധികാരത്തിൽ വരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷെ, വടക്കെ ഇന്ത്യയിലെ കാലാവസ്ഥ വെച്ച് നോക്കുമ്പോൾ കോണ്ഗ്രസ്സ് അധികാരത്തിൽ വരുമോ എന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്. സേട്ട് സാഹിബിന്റെ ദീർഘ വീക്ഷണം സത്യമായി പുലർന്നിരിക്കയാണിപ്പോൾ. 

ബി.ജെ.പിക്ക് പങ്കാളിത്തമോ, നിയന്ത്രണമോ ഉള്ള ഒരു മന്ത്രിസഭക്ക് തന്റെ പാർട്ടി പിന്തുണ നൽകില്ലെന്ന് നാഴികക്ക് നാല്പത് വട്ടം പ്രസംഗിച്ചു നടന്ന ഇ.എം.എസ് നമ്പൂതിരിപ്പാടും, അദ്ദേഹത്തിന്റെ പാർട്ടിയും ഇപ്പോൾ ബി.ജെ.പി പിന്തുണയുള്ള ജനതാദൾ മന്ത്രിസഭക്ക് പിന്തുണ കൊടുത്തിരിക്കയാണ്. ഇതേക്കുറിച്ച് തിരുമേനി ഇപ്പോൾ മിണ്ടുന്നേയില്ല. ന്യൂനപക്ഷ കമ്മീഷൻ പിരിച്ച് വിടുമെന്നും, കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുമെന്നും, രാമജന്മ ഭൂമി പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ച് വോട്ട് വാങ്ങി വിജയിച്ച് വന്ന ബി.ജെ.പിയുടെ ലക്ഷ്യം ഇത് മാത്രമല്ല. അവരുടെ നോട്ടം 77 ലെ പ്പോലെ പോലീസ് സേനയിലെ ഉയർന്ന നിയമനങ്ങളിലാണ്. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനങ്ങളിലാണ്. പട്ടാളത്തിലെ മേജർ പദവികളിലുമാണ്. ബി.ജെ.പിയുടേയും, ഇടതു പക്ഷത്തിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ദേശീയ മുന്നണിക്ക്‌ എത്ര കാലം ഭരിക്കാൻ സാധിക്കും? സ്ഥാപിത താൽപ്പര്യങ്ങളുടെ സമ്മർദ്ദ രാഷ്ട്രീയത്തിന് വഴങ്ങാതെ അന്തസ്സോടെ നല്ലൊരു ഭരണം കാഴ്ച വെക്കാൻ അവർക്ക് സാധിച്ചാൽ നമ്മുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും നൽകുന്ന വിലപ്പെട്ട സംഭാവനകളിലൂടെ അവർക്ക് ചരിത്രത്തിൽ സ്ഥലം പിടിക്കാം. മറിച്ചാണെങ്കിൽ ചരിത്രത്തിന്റെ ചവറ്റ് കൊട്ടയിലും..

Friday, 10 November 1989

An interview with Jn. Ibrahim Sulaiman Sait Sahib


DEFEAT FASCIST FORCES
An interview with Jn. Ibrahim Sulaiman Sait Sahib
(President. Indian Union Muslim League)
Article published by ‘Crescent Times’ Monthly, November. 1989


Q. As the President of a National Party which stands for the rights of the Muslim community                                                                 how far have you been able to achieve your objectives in the parliament during last five years ? 
   
 A :  It is not the question of achievements for last five years. It in fact is the question of our  struggle for last three decades in the parliament. One has to understand that Muslim League has representation in both Houses of parliament ever since it came to existence. We had representation even in the constitution Assembly.

First of all, one has to understand the magnitude of problems the Muslim have been facing. They are denied their rightful, they have no security and their cultural identity is sought to be liquidated. Under such a situation we have endeavored  for the implementation of our right guaranteed in the secular constitution, we have tried our best to solve the problems and protect the cultural identity, of the Muslims. We have effectively met the challenges to the Islamic ideology. At the same time we have worked for protection  of the integrity of the country and maintenance of communal harmony.

Communal violence has been the greatest menace and active involvement of the state police force, in acts of the murder, arson and loot make matter worse. The continuous communal riots have destroyed all senses of security among the Muslims. We have tried to draw attention of the government and towards this menace and impressed on the authorities, that is should be tackled on a national level swiftly and effectively.

We have rushed to the rescue of victims and carried out relief work for rehabilitation of victims. We have also fought against the inadequate representation of Muslim in services – administration and judiciary, Police and central Forces, in Railway and Airlines, in nationalized Banks and public sector industries etc. The Muslims are 12% in India but nowhere in no sphere they are more than 2% to 3% Muslims.

We have therefore demanded reservation for Muslim minority in India in services, me educational and social backwardness. One the basis of the same success has been achieved by us in Kerala while we were partners in coalition government. Yet another major problems facing the Muslims is the conspiracy of fascist and communal forces to destroy the cultural identity of the Muslims based on Islamic ideology and personnel Law [Shariath]

It is with this objective that there has been attempts directly and indirectly in the religion. The legislation on compulsory sterilization, interference in Shariath by the supreme Court through judgment on Shahbanu case. The finance Bill on 1989 envisaging sale of all Wakfs  properties the investment of amount realized in Nationalized Bank and meeting the expenses by the interest secured from the Banks, for fulfilling the objectives of the Wakfs, like payment salaries to the Imam, education. Sinister attempts to convert Babri Mosque at Ayodhya in to a temple, by planning at the dead of night claiming it to be Ram Janma Bhoomi and restriction on prayers in the Mosque taken over by the Archeological Department as National Monuments.

The Muslim League members has to struggle hard, in all the matters mentioned above and by the help of Allah have succeeded in solution of many of them. The compulsory sterilization scheme had to be withdraw after intense opposition and disaster during agitation. Shrimathi Indira Gandhi was kind enough to understand, the basis of our opposition to the provisions about the Wakfs and they were withdraw accepting that paying and receiving interest is forbidden in Islam.

The interference of Shariarth by the Supreme court was annulled by getting a bill passed in the Parliament after a long drawn struggle in parliament and Indian wide agitation outside Parliament. It was gratifying that Rajiv Gandhi understood the deep feelings and intense concern for any sacrifice for the protection of Shariath.

The struggle for the protection of the sanctity of the Babri Masjid and prayers in mosque under archeological department is continuing. We have succeeded in getting the rights of Juma prayer established at Safdarjung Mosque in Delhi and the Babri Mosque issue has been referred special Bench of three Judges of Allahabad High Court.

The tragedy is the adamant attitude of the Viswa Hindu Parishath and other communal fascist forces refusing to join any negotiation for peaceful settlements or accept judicial decision. They are going ahead with their declared objective of demolishing the mosque and laying foundation of a temple over there. This was the much explosive problem which endangers the national integrity and communal harmony. I have to mention here that it was, we the Muslim League members, in parliament, though a few gave all support to the minority. The Government of Indira Gandhi in 1969 after the break –up on Indian National Congress and kept the democratic set up functioning. We then gave full support to the nationalization of banks and abolition of privy purses.

I must also add that we have stood shoulder to shoulder to protect integrity of the country whether at the time of confrontation with China and Pakistan. But we have opposed the MIS and also defamation Bill in Parliament while fighting for protection of the minority character and historic character of both Aligarh Muslim  University and Jamia Millia Islamia.

We have always behaved in parliament as a constructive opposition. We have lent support to the government in all matter which were in the interest of the country  and community , and opposed all such measures which according to us were not in the interest of the country and the community. Ours is a record, about which we are proud.

 Q. The force of Muslim League in most of the North-Indian states is very feeble though Muslim League has fought for the rights of the Muslims for the last four decades. Why is it so? Mr. Shihabuddin says that the younger generation of North India do not accept Muslim League since it is responsible for partition. Is  it correct?

A: It is not a fact that IUML has no roots in northern parts of the country. Of course it is true for about two decades. Muslims did not exist in northern parts of the country. This was due to the fact that after partition, the Muslims over there were subjected to terrible communal violence. The law and order machinery had broken down sudden crossing over in lakhs of the Hindus from Pakistan towards India and of Muslims towards Pakistan from India. The situation got worse with formation of Muslim League, in states like UP, Bihar and Bengal. Together with the Muslims who were economically sound and educated young men also went over to Pakistan. In large number for business and jobs respectively. This had created a vacuum in the political field and was a situation of disintegration. It was at this point of time that Moulana Abdul Kalam Azad, called a convention and urged the Muslims to join congress and have confidence on Pandit Jawaharlal Nehru, the then prime minister setting security in India and for the solution of their problems, under the existing Pakistan situation then. He also wanted the Muslim league to dissolved. The Muslims in the Northern parts of the country to great extent responded and all India Muslim League was dissolved in some of the northern states.

But the Muslims in the south decided to continue Muslim League  under the leadership of Quide-Millath Mohammed Ismail Sahib. It was at a convention of the members of All India Muslim League Council left India. It was resolved to have Muslim League in the India as Indian Union Muslim League with a new constitution.  Nearly four crores of Muslims lived in India then. Their rights had to be protected and their problems solved with the protection of their cultural identity and securing them justice in all fields of activity.

It was only in late sixties the Indian Union Muslim League after a period of consolidation meeting all challenges to its existence, for over decades, decided to expand towards north. The response was tremendous in West Bengal, Bihar, UP, Rajasthan and Maharashtra. As by the passing of time, the Muslims in north got disillusioned with congress and the congress leadership because of the continuation of terrible communal holocaust particularly after 1962 starting from Jabalpur and spreading to Jamshadpur, Rourkela, Ahmadabad, Muradabad, Meeru , Allahabad, Ranchi and various other places in the north. Together with this no problem facing the Muslim were solved and there was complete discrimination against them with no adequate representation in any sphere government services, administration, Judiciary, Central Police Forces, or state police, Railways and in nationalized banks or public sector industries. The experiment of joining other so called secular parties was also nothing different. Even the Janatha Rule could not provide much needed security of life, property and honour and failed to provide jobs to the Muslim minority, who were being systematically pushed over in economic and educational fields.

The Muslim league leadership was therefore welcomed. Soon not only IUML units came to be organised in Maharashtra, West Bengal, UP, Rajasthan and the union territory of Delhi, but Muslim League candidates were elected to the state assemblies of Maharashtra, West Bengal and Uttar Pradesh. In 1971 a coalition government with the three Muslim league ministers was formed in West Bengal and members were elected to the corporation and central administrated territory of Delhi the capital city of India. How can anybody say, that younger generation in north India is not with Muslim League.

I concede that the projection of IUML in north has not been conspicuous and completely satisfactory. There are reasons for this. The economically crushed political disintegrated Muslims of the north facing communal violence continuously have no breathing time. The  resources at our command have been meager. All those who flocked towards Muslim league are young and poor Muslims, very a few old and rich. Together with this local leadership over has to be should the best of the integrity and character. Educated young men are coming up and therefore the future of IUML in north is Insha Allah  bright.

The charge that Muslim League has been responsible for partition is an exploded myth. This has been established Abdul kalam Azad in his book ‘India wins freedom’ with the  additional 30 pages published recently. Further Mr. S. M. Seervai’s book, has convincingly proved that this charges are baseless.

Such charges , whether they come from Mr.  Shihabuddin or any other quarters that the Muslims League is communal and fundamentalist party are farfetched charges  made with the alterier motives well known and have to be rejected. The fact of history is that the leadership of all India Muslim League were for implementation of the Cripp’s Plan of Untied India with a weak centre and for the ABC states enjoying full autonomy . It was the Congress , leadership that rejected the same destroying all changes of a untied India.

Q. What is your opinion about the new party formed by Mr. Shihabuddeen?

A. Mr. Syed Shihabuddeen remaining vice president of all India Muslim Majlis Mushavara and convener of the All India Babari Mosque Co-ordination committee. Where all Muslim political and non political Muslim parties have joint together with all Muslims parties communal. He has given the position by us. This is really sad and further adds insulate to injury that we do not have confidence on the Muslims in India. He has right enjoy to have his own views and draw conclusive but not at the cost of others had remaining attached to be called communal and now representative Muslim body’s. now he could not rescue a janatha dal and janatha where he stood had no future.

In the circumstance a new party has been formed by him. No doubt he has gained prominence through Majlis Mushavara and Babari Mosque campaign but is does not mean that all those over there will join in, and i see neither Muslims are being attached towards Insaf Party nor the non Muslims of course h will get some response here and there. Finally it will be flop.

The all changes in Janatha dal or congress coming to his rescue. In that case a seat here or a seat there is forcible. He says the Muslim parties and particulars Muslim League have not more than 5% support in the situation what will be the decimal proportion of the support he enjoys remains to be seen.

In any cases one thing is clear that the multiplicity of party’s is not going to solve the problem. The Muslims should have their own single political party and are on the basis political power they can bargain and achieve.

Saturday, 17 June 1989

ലില്ലിപ്പൂക്കൾ കൊണ്ട് ഒരു റീത്ത്

പബ്ലിഷ്ഡ് ബൈ ചന്ദ്രിക ആഴ്ച്ചപ്പതിപ്പ് 1989 ജൂണ്‍ 17  



പൊതുജനത്തിന് ഓർമ കുറവാണ് എന്നത് രാഷ്ട്രീയത്തിലെ പ്രാഥമിക തത്ത്വമാണ്. അത് കൊണ്ട് തന്നെ വിദ്യാഭ്യാസരംഗം താറുമാറാകുന്നു എന്ന വിലാപത്തിന് പ്രസക്തിയില്ല. ഓരോ അദ്ധ്യയനവർഷത്തിന്റെ ആരംഭത്തിലും പല പരാതികളും ഉയർന്ന് കേൾക്കാറുണ്ട്. ടെസ്റ്റ്‌ ബുക്കുകൾപോലും ഇല്ലാതെ പരീക്ഷ പാസ്സാകുമെന്ന് തെളിയിച്ച ചരിത്ര സംഭവം ഈ വർഷം ഉണ്ടായി.വലിയ നിയമജ്ഞനായ ഒരു വിദ്യാഭ്യാസമന്ത്രിയുടെ കീഴിലാണ് കേരളത്തിന്‌ ഈയൊരു ആഭാസ ചരിത്രം കുറിക്കാൻ യോഗമുണ്ടായത്‌. മൂന്ന് വയസ്സായ കുട്ടിക്ക് ഇംഗ്ലീഷ് അക്ഷരമാലയേ പഠിക്കാവൂ എന്ന് നിർബന്ധമുള്ള നമ്മുടെ പച്ച നാടൻ മലയാളിക്ക് ഈയൊരു ദുര്യോഗം വന്നെങ്കിൽ അതിന്റെ കാരണക്കാരൻ ഒരു പക്ഷെ ഈ മന്ത്രിയായിരിക്കില്ല.


"ജനിച്ച നിമിഷം തൊട്ടെൻ 
                            മകനിഗ്ലീഷ് പഠിക്കണം 
  അതിനാൽ ഭാര്യതൻ പേറങ്ങിഗ്ലണ്ടിൽ 
                             തന്നെയാക്കി ഞാൻ "

എന്നൊരു കവി പാടിയപ്പോൾ ഒരു കവിവാക്യമായി മാത്രം പുച്ചിച്ച കേരള ജനതക്ക് തന്റെ പിഞ്ചു കുഞ്ഞിന്റെ പുഞ്ചിരി മാറാത്ത കാലത്ത് സ്കൂൾ വരാന്തയുടെ മുന്നിൽ ഇന്റർവ്യൂ നടത്താൻ തയ്യാറായി പിതാവിനോടൊപ്പം വരിയിൽ അണിനിരക്കാൻ ഗതികേടുണ്ടായതും ഒരു വേള ഈ മന്ത്രിയുടെ വിവരക്കേട്‌ കൊണ്ടായിരിക്കില്ല. സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിനു നീണ്ട നിര കാണുന്നത് പലപ്പോഴും സ്വകാര്യ സ്കൂളുകളിലെ പ്രവേശനം പരിപൂർണ്ണമായി തീർന്നത് കൊണ്ടാണ്.അത് കൊണ്ട് തന്നെ സ്വകാര്യ സ്കൂളുകളാണ് ഏറെ മികച്ചതെന്ന് തെളിയിക്കപ്പെടുകയാണല്ലോ. സ്വകാര്യ മേഖലയിലെ സാമൂഹ്യ സേവന തൽപ്പരർ നടത്തുന്ന സ്വകാര്യ വിദ്യാലയങ്ങളിൽ പ്രവേശനത്തിന് തിരക്കേറുന്ന ഒരവസരത്തിലാണ് സ്വകാര്യ മേഖല മുഴുവനും തങ്ങളുടെ കുടക്കീഴിലാക്കാമെന്ന് ധരിച്ച് ഇവിടുത്തെ സർക്കാർ ന്യൂനപക്ഷങ്ങൾക്ക്‌ അനുവദിക്കപ്പെട്ട സ്കൂളുകളുടെ അംഗീകാരം നിർത്തി വെച്ചത്. കുട്ടികൾ ഒരിക്കലും നന്നാവരുത് എന്ന നിർബന്ധബുദ്ധി സർക്കാരിനുണ്ട് എന്നല്ലേ ഇത് കൊണ്ട് മനസ്സിലാക്കേണ്ടത്. എന്ത് കൊണ്ട് സർക്കാരിന് നിയമത്തിൽ പറഞ്ഞ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുന്ന സ്വകാര്യ വിദ്യാലയത്തിന് അനുമതി കൊടുത്തു കൂടാ? മത ന്യൂനപക്ഷങ്ങൾ വളരാതിരിക്കാനും അവരെന്നും പിന്നാക്കക്കാരെന്ന് മുദ്ര കുത്തി ഒരുതരം അടിമകളെപ്പോലെ കഴിയണമെന്നാണ് ഉന്നതൻമാരായ തൊഴിലാളിപ്രേമം പ്രസംഗിക്കുന്ന ചില പാർട്ടികളുടെ വ്യാമോഹം. അതിനെതിരെ ഒരു കുട്ടിയുടെ ഭാവിയെ ശോഭനമാക്കാൻ ശ്രമിക്കുന്ന മഹത്തായ കർമ്മം ഏറ്റെടുത്തത് ഒരു മതസ്ഥാപനമോ സ്വകാര്യ വ്യക്തിയോ ആയതിൽ എന്താണ് കുഴപ്പം?

സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവൽ ഇത് കൊണ്ട് കൊഴിഞ്ഞ് പോകുമെന്നുള്ള ഭയമാണോ? എന്തായാലും കേരളത്തിൽ അങ്ങോളമിങ്ങോളം ഈ വർഷം ഒന്നാം ക്ലാസിൽ അഞ്ചാം ക്ലാസിൽ എട്ടാം ക്ലാസിൽ സീറ്റ് കിട്ടാൻ വേണ്ടി തേരാ പാരാ ഓടിനടന്ന് രക്ഷിതാക്കൾ ഈ സർക്കാരിനെതിരെ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചാൽ തെറ്റില്ല. ആദർശത്തിന്റെ പേരിൽ വിവരക്കേട്‌ കാണിച്ച വിദ്യാഭ്യാസ മന്ത്രിക്ക് ഇതൊരു ചുട്ട മറുപടിയാകും. വിവരക്കേടിന്റെ ഏറ്റവും വലിയ തെളിവായിരുന്നുവല്ലോ കഴിഞ്ഞ വർഷത്തെ കുട്ടികളുടെ പിഞ്ഞാണത്തിൽ വീഴാതിരുന്ന ഉച്ചക്കഞ്ഞി. പുസ്തകമില്ലാതെ പാസ്സായവർക്ക്‌ സ്കൂളില്ലാതെയും വിജയം വരിക്കാമെന്നു തെളിയിച്ച ഇടത്പക്ഷ സർക്കാരിന് ലില്ലിപ്പൂക്കൾ കൊണ്ട്  ഒരു വലിയ റീത്ത്സമർപ്പിക്കട്ടെ.

Saturday, 3 June 1989

പുതിയ പ്രശ്നങ്ങൾ

പബ്ലിഷ്ഡ്‌ ബൈ  ചന്ദ്രിക ആഴ്ച്ച പ്പതിപ്പ് 1989 ജൂണ്‍ 3,
പ്രി ഡിഗ്രി പഠന കാലത്ത് എഴുതിയ ലേഖനം 

നമ്മുടെ  ഗ്രാമോത്സവങ്ങൾ പഴംപുരാണങ്ങളുടെ പുനരുദ്ധാന ശ്രമങ്ങളുടെ പേരിൽ പാഴായിപ്പോകുകയാണ് പതിവ്. ഗ്രാമങ്ങൾ നഗരവൽക്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്നു എന്നത് നമുക്ക് പുതിയ വൃത്താന്തമല്ല. നമ്മുടെ തോടും കുളങ്ങളും പൂവും പൂക്കൈതയും എന്തിന് നമ്മുടെ കാലാവസ്ഥയടക്കം ഗ്രീഷ്മങ്ങളോടും ശിഷിരങ്ങളോടും വിട പറഞ്ഞ് കൊണ്ടേയിരിക്കുന്നു. പ്രകൃതി ഭംഗികൾ മനുഷ്യരാശിക്ക് വേണ്ടി എത്രയും കനിഞ്ഞിരുന്നു. പുഷ്പ കാലങ്ങൾ നമുക്ക് വേണ്ടി എത്രയും പൂ ചൂടി വരികയും തിരിച്ച് പോകുകയും ചെയ്ത് കൊണ്ടിരുന്നു. നമ്മുടെ വസുന്ധര എന്നും ഫലഭൂയിഷ്ടമായിരുന്നു. വേനലറുതികൾക്ക് പോലും ഗ്രാമീണർക്ക് നേരെ പ്രകൃതി കനിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ഇന്നിതാ പക്ഷിക്കൂട്ടങ്ങളില്ല. കള കളാരാവങ്ങൾക്കു പകരം ഫാക്ടറികളുടെ ഹുങ്കാരം. നഗര വീഥികളിൽ നിന്ന് സദാ ഉയരുന്ന ശബ്ദ കോലാഹലങ്ങൾ ! ഗ്രാമങ്ങൾ ഒറ്റപ്പെടുകയാണോ? പഠന കേന്ദ്രങ്ങൾ പറയുന്നു കേരളീയ ഗ്രാമങ്ങൾ എല്ലാം തന്നെ നഗരവൽകൃതമാവാൻ ശ്രമിച്ച് കൊണ്ടിരിക്കയാണ് എന്നത് ശരിയാവാം.

ഗ്രാമങ്ങൾ ഇന്നത്തെ ആധുനിക യുഗത്തിൽ നഗരവൽകൃതമാവുക എത്രയും സ്വാഭാവികമാണ്. എന്നാൽ ഗ്രാമത്തിന്റെ നിഷ്കളങ്കതയും അതിന്റെ മാത്രം മൗലികതയും സംരക്ഷിക്കുക അതിലും എത്രയേറെ പ്രയാസകരവുമാണ്. നിളയുടെ പുരാതനവും ചരിത്രപരവുമായ നദീ തീർത്ഥത്തിനരുകിൽ ഒരു പ്രശസ്ത കവിയുടെ നട്ടെല്ല് ചിതറിത്തെറിച്ചതിന്റെ ശബ്ദം നാം കേട്ടതാണ്. ആ ശബ്ദം നമ്മുടെ ചെവികളിൽ നിന്ന് ഇന്നും മുഴങ്ങിത്തീർന്നിട്ടില്ല.

ഭരണാധികാരികൾക്ക് ഒന്നിനും സമയം പോരാ. ബ്യൂറോക്രസിയാവട്ടെ അതിന്റെ നുകം പേറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ മറ്റു പല മണ്ഡലങ്ങളും ആകസ്മികമൊ അല്ലാതെയോ ചരിത്രത്തിന്റെ ഈ ദുർവിധിക്ക് ദൃക്സാക്ഷിയാണ്. പലപ്പോഴും പ്രശ്നങ്ങൾ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ അതിന്റെ പരിഹാരങ്ങൾ തേടേണ്ടത് സാധാരണ മനുഷ്യർക്ക്‌ തിരിച്ചറിയാൻ കഴിയാത്ത രാഷ്ട്രീയ വ്യവസ്ഥിതിയുടെ അന്തർഗദങ്ങളിലാണ്. മനുഷ്യ സംസ്കാരം പൊതുവെ അതിജീവനസമർത്ഥവും നിലനിൽക്കുന്ന പരിതസ്ഥിതിയോട് മല്ലടിച്ച് കൊണ്ട് തന്നെ മുന്നേറിക്കൊണ്ടിരിക്കുന്നതുമാണെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. 

ഹിറ്റ്ലർ ഒരു ഫാസിസ്റ്റു ആയിരുന്നപ്പോൾ തന്നെ പിന്നീടുള്ള ചരിത്രത്തിൽ അയാളുടെ പതനവും അനിവാര്യമായിരുന്നു. മുസ്സോളിനിയേയോ വർണ്ണ വെറിയൻ ബോത്തോ ഭരണകൂടത്തിനേയോ നാം മറന്ന് പോകേണ്ടതില്ല.നിക്കരാഗ്വയുടെ ചരിത്രം നാം മറക്കുന്നില്ല. എങ്കിലും പാക്കിസ്ഥാൻ അതിന്റെ മൗലികമായ അർത്ഥത്തിൽ ഇന്ത്യാ ഉപഭൂകണ്ഡത്തിനോട് അടുക്കാൻ ശ്രമിക്കുന്നുണ്ട് എന്നത് എത്രയും ആശാവഹമാണ്‌.. 

ചരിത്രവും ആനുകാലികസംഭവങ്ങളുടെ പ്രസക്തിയും കൂട്ടിക്കുഴക്കുമ്പോൾ നാം ചെന്ന് ചാടുന്ന ചില പടു കുഴികളുണ്ട്. അത് മനുഷ്യത്ത്വവിരുദ്ധമാവാതിരിക്കാൻ ശ്രമിക്കേണ്ടത് നാം തന്നെയാവുന്നു. രാഷ്ട്രീയ വ്യവസ്ഥിതി മാറി മാറി വന്ന് കൊണ്ടിരിക്കുമ്പോഴും ഒരു ജനത സംരക്ഷിച്ച് പോരുന്ന ചില ജീവിത മാർഗ്ഗങ്ങളുണ്ട്. എത്രയും മൗലികവും സത്യസന്ധവുമാണത്. അതൊന്നും തിരിച്ചറിയപ്പെടാതെ പോവുന്നത് കക്ഷി രാഷ്ട്രീയത്തിന്റെ ദുർവ്യാഖ്യാനങ്ങളുടെ ഫലമാവാം. 

നമുക്ക് വേണ്ടത് സമഗ്രമായ മനുഷ്യ ചേതനയുടെ ഏകാഗ്രതയാണ്. വിഘടനത്തിലൂടെയല്ല ഐക രൂപത്തിലൂടെ മാത്രമേ അത് നേടാൻ കഴിയൂ എന്ന് ഓരോ ഭാരതീയനും തിരിച്ചറിയേണ്ടതുണ്ട്. ചിലപ്പോൾ അത് ഒരു സമരമാർഗ്ഗത്തിലൂടെയാവാം ഉന്നയിക്കപ്പെടുന്നത്. അല്ലെങ്കിൽ അവന്റെ ജീവിതത്തിന്റെ പരിപൂർണ്ണമായ നിശ്ശബ്ദതയിലൂടെ ...ഏതുമാവട്ടെ, നാം മനുഷ്യ നന്മക്ക് വേണ്ടി കൈ നീട്ടുന്നു. അത് മാതാധിപത്യത്തിന്റെയോ, മത നിരാസത്തിന്റേയോ  വഴിയിലൂടെയാവുന്നതിനെക്കാൾ ഉത്തമം മതേതര ജനാധിപത്യത്തിന്റെ കൈവഴിയിലൂടെ കരഗതമാക്കുന്നതായിരിക്കും നമുക്ക് നല്ലത്.. പ്രശ്നം മനുഷ്യ നന്മയാകുന്നു.

Saturday, 8 April 1989

ബോധന വ്യവസ്ഥയുടെ അതിർവരമ്പുകൾ

എന്റെ ആദ്യ ലേഖനം....പബ്ലിഷ്ഡ്‌  ചന്ദിക ആഴ്ചപ്പതിപ്പ് ഏപ്രിൽ 8, 1989  


നമ്മുടെ വിദ്യാഭ്യാസ മേഖല, ആരെന്ത് പറഞ്ഞാലും ഇന്നും അനിശ്ചിതവും അതിലേറെ അസ്വസ്ഥതകളും നിറഞ്ഞതാണ്‌. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് കുട്ടികൾ പുറത്തെത്തുന്നു. എങ്ങിനെയെങ്കിലും ഉപരി വിദ്യാഭ്യാസവും നടത്തുന്നവരുണ്ട്‌. ഉപരി വിദ്യാഭ്യാസം നേടാൻ സർക്കാർ അനുവദിച്ച കോളേജിൽ തന്നെ ഇന്ന് പഠിക്കണം എന്നില്ല. അധ്യയന കേന്ദ്രങ്ങൾ അത്രയേറെയാണ്. അത് നടത്തുന്നവർ നമ്മുടെ കുട്ടികളെ പഠിപ്പിച്ച് പുറത്തേക്കയക്കുന്നുണ്ടാവാം. എന്നാൽ ഭദ്രമായ ഒരു സാമൂഹ്യ വ്യവസ്ഥിതിക്ക് ഈ അധ്യയന സംബ്രദായം എത്ര മാത്രം ഉപകരിക്കുന്നുണ്ട് എന്നതാണ് കാതലായ പ്രശ്നം.

നമ്മുടെ വിദ്യാഭ്യാസ വിചക്ഷണൻമാരോ ഭരണകൂടത്തിന്റെ നേതൃത്ത്വമോ പ്രശ്നത്തിന്റെ കാതലായ വശങ്ങളിലേക്ക് ഇന്ന് വരെ കടന്നിട്ടുണ്ട് എന്ന് പറയാനാവില്ല.ഉള്ളിലെ രോഗത്തിന് പുറമെ മരുന്ന് പുരട്ടുന്നത് പോലെ താൽക്കാലികമായ ചില പരിഷ്കാര സമീപനങ്ങൾ മാറി മാറി വരുന്ന ഭരണകൂടങ്ങൾ  നിർവ്വഹിച്ച് പോരുന്നുണ്ട്. എന്നാൽ നമ്മുടെ ഇന്നത്തെ മൊത്തം സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുമ്പോൾ അത് എത്രയും സ്വാഭാവികവും ലളിതവൽകൃതവുമായ ഒരു സമീപനരീതിയായ് മാതമെ കാണാൻ കഴിയൂ.

യഥാർത്ഥത്തിൽ ഒരു വിപുലമായ സമുദായത്തിന്റെ കെട്ടുപിണഞ്ഞ് കിടക്കുന്ന ഒട്ടനവധി ജീവിതപ്രശ്നങ്ങളെ വിശകലനം ചെയ്ത് കൊണ്ട് വേണം വിദ്യാഭ്യാസം എന്ന സാമൂഹ്യസംബ്രദായത്തെ വിലയിരുത്താൻ. അത് ഒറ്റപ്പെട്ട് നില നിൽക്കുന്ന ഒരു യാഥാർത്ത്യമല്ല. പട്ടിണി പരിഹരിക്കാൻ മുദ്രാവാക്യം മുഴക്കുക എന്ന് പറയുന്ന ഏക പക്ഷീയവും വസ്തുതാവിരുദ്ധവും നിരുത്തരവാദപരവുമായ ഒരു നിലപാടിൽ നിന്ന് കാണുമ്പോൾ  മാത്രമാണ് ഇത് ന്യായീകരിക്കപ്പെടുന്നത്.ഇങ്ങിനെ അസത്യാത്മകവും ജന വിരുദ്ധവുമായി നമുക്ക് പറയുവാനോ അതുമല്ലെങ്കിൽ വെളിപ്പെടുത്തുവാനോ സാധിച്ചെന്നിരിക്കും. എന്നാൽ നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഗുരുതരമായ അവസ്ഥാ വിശേഷത്തിന് ഈ വിശകലന രീതി തെല്ല് പോലും പരിഹാര മാവുന്നില്ല.

 ഒരു കുഞ്ഞ് പിറക്കുമ്പോൾ അവൻ ഡോക്ടറോ എഞ്ചിനീയറോ ആയിത്തീരണമെന്ന് ഒരു പിതാവ് തീരുമാനിക്കുന്നത് എന്ത് കൊണ്ടാണെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ അതിനപ്പുറത്ത് ദുരിത ലക്ഷങ്ങൾ സ്ഥാനമാനങ്ങളോ അതിന്റെ സൗഭാഗ്യങ്ങളോ ഇല്ലാതെ നിത്യ ദുരന്തങ്ങളിലേക്ക് നിപതിച്ച് കൊണ്ടിരിക്കുന്നത് കാണാതിരിക്കുക നമ്മുടെ എത്രയും സാധാരണമായ ഒരാചാരമായിത്തന്നെ ഇന്ന് തീർന്നിട്ടുണ്ട്. നാം എവിടെ നിന്ന് കൊണ്ട് എന്തിനെക്കുറിച്ച് സംസാരിക്കുന്നു എന്നതാണ് പ്രശ്നം. മതത്തെക്കുറിച്ചായാലോ, നമ്മുടെത്തന്നെ സാംസ്കാരിക വിനിമയത്തെക്കുറിച്ചായാലോ ഈ പൊതു ദണ്ഡമാണ്‌ പ്രസക്തം.


ആയതിനാൽ വിദ്യാഭ്യാസം എന്നാ നമ്മുടെ സാമൂഹ്യ സാംസ്കാരിക പ്രശ്നത്തെ സമുദായ നിർമുക്തമായികാണുക യാഥാർത്ഥ്യങ്ങളെ തെറ്റിദ്ധരിക്കലാവും. ദൈനംദിന വർത്തമാനങ്ങളിൽ നാം പറഞ്ഞ് തീർക്കുന്ന പഠിപ്പും പഠിപ്പുകെടുമെല്ലാം യഥാർത്ഥ ബോധന സമ്പ്രദായമാണെന്ന് മനസ്സിലാക്കാൻ നമ്മുടെ നീതി നിയമങ്ങൾക്ക് ഇനിയും കാലം വൈകിയേക്കും. നിലനിന്ന് പോരുന്നതിനെ അടുത്ത തലമുറയിലേക്ക് കൂടി പകർത്തിക്കാട്ടുക വളരെ എളുപ്പമാണ്. എന്നാൽ ഒന്നിനെ പൊളിച്ചെഴുതുക ഒരു വ്യക്തിയുടേയോ സമുദായത്തിന്റെ തന്നെയോ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. അത് വിലയിരുത്തേണ്ടതുംവിശദീകരിക്കപ്പെടേണ്ടതും മൊത്തം മനുഷ്യന്റെ ജീവിത നിലവാരത്തെ ആശ്രയിച്ചാണ്താനും. അല്ലാതെ കുട്ടികൾക്ക് ഉച്ചക്കഞ്ഞി കൊടുത്തത് കൊണ്ടോ പാഠപുസ്തകങ്ങൾ സൗജന്യമാക്കുന്നത് കൊണ്ടോ അടിസ്ഥാനപരമായി നില നിന്ന് കൊണ്ടിരിക്കുന്ന വൈരുധ്യങ്ങൾ പരിഹരിക്കാനാവില്ല.

ആയതിനാൽ കേവലമായ ചില പരിഷ്കാര നിർദ്ദേശങ്ങൾ ഉന്നയിക്കുകയുമല്ല നമ്മുടെ ലക്ഷ്യം. വസ്തുതകളെ പഠിക്കുകയും അത് ജീവിതത്തിലേക്ക് പകർത്തുകയും അങ്ങിനെ പുതിയ ജീവിതാന്ത്യത്തിൽ സത്യത്തെ സ്വാംശീകരിക്കുകയുമാണ് വേണ്ടത്. അല്ലെങ്കിൽ ഇനിയുമിനിയും ഇത്തരം അധരവ്യായാമങ്ങൾ കൊണ്ട് അന്തരീക്ഷം മനിലമാക്കാമെന്നല്ലാതെ മറ്റൊന്നും നേടുവാനാവില്ല. അധികാരം എന്തിനു വേണ്ടി  നില കൊള്ളുന്നു എന്നതാണ് വിദ്യാഭ്യാസരംഗത്തെ അഭിമുഖീകരിക്കുന്ന മൗലികമായ പ്രശ്നം. അതിന്റെ പിന്പുറ കാഴ്ചയാണ് നാം പ്രാഥമികമായി കാണേണ്ടതും വിലയിരുത്തേണ്ടതും. അശരീരികൾക്ക് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ വചനങ്ങളുടെ സ്വരങ്ങളില്ലല്ലോ ! ...

ആയതിനാൽ അധികാര വ്യാമോഹങ്ങളുടെ ധൂമികാവൃതമായ അന്തരീക്ഷത്തിൽ നിന്ന് വിമുക്തമാക്കപ്പെടുമ്പോഴല്ലാതെ വിദ്യാഭ്യാസരംഗം അതിന്റെ നീതി ബോധം കൈവരിക്കുകയോ അതൊരു സാമൂഹ്യ യാഥാർത്ഥ്യമായിത്തീരുകയോ ചെയ്യില്ല എന്നത് നമുക്ക് വളരെ ധൈഷണികമായിത്തന്നെ വിശ്വസിക്കാവുന്ന വസ്തുതയാണ്.