Thursday, 28 June 2012

നായര്‌ പുടിച്ചത്‌ പൊള്ളവാലില്‍.

(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 2012 ജൂണ്‍.28 28 വ്യാഴം)

മുസ്ലിംലീഗും എന്‍.എസ്‌.എസ്സും തമ്മിലൊരു സംവാദം സൃഷ്‌ടിക്കാന്‍ മാധ്യമങ്ങളും, ചില കുപ്രസിദ്ധ നേതാക്കളും പിടിപ്പത്‌ പണിയിലാണ്‌. 98 വര്‍ഷങ്ങളായി കേരളത്തില്‍ മാന്യമായ പ്രസ്ഥാനമെന്ന ഖ്യാതി നേടിയ എന്‍.എസ്‌.എസ്സുമായി പോരിനിറങ്ങാ\ുള്ള താല്‍പ്പര്യം മുസ്ലിംലീഗിന്‌ അശേഷമുണ്ടായിരിക്കില്ല. ദിവംഗതരായ മന്നത്ത്‌ പത്മനാഭന്‍ മുതല്‍ വി.ഗംഗാധരന്‍, കുണ്ടൂര്‍ കൃഷ്‌ണപ്പിള്ള, എം.പി.മന്മഥന്‍, പി.എസ്‌.വാസുദേവന്‍ പിള്ള, എ.പരമേശ്വരന്‍ പിള്ള, കിടങ്ങുര്‍ ഗോപാലകൃഷ്‌ണപ്പിള്ള, ആര്‍.പി.നായര്‍ തൊട്ട്‌ പി.കെ. നാരായണ പണിക്കര്‍ വരെയുള്ള ഒമ്പത്‌ സെക്രട്ടറിമാരോടും തികഞ്ഞ സൂഹൃദ ബന്ധമാണ്‌ മുസ്ലിംലീഗ്‌ നിലനിര്‍ത്തിപ്പോന്നിരുന്നത്‌. തിരിച്ചിങ്ങോട്ടും ഊഷ്‌മളമായിരുന്നു. പത്താമത്തെ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക്‌ ആ പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ താല്‌പര്യമില്ലെന്ന്‌ തോന്നിപ്പിക്കും വിധമാണ്‌ സമീപകാല വിഷയങ്ങളിലെ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിയ നാള്‍ മുതല്‍ അദ്ദേഹം മുസ്ലിംലീഗിനെ പരോക്ഷമായും, പ്രത്യക്ഷമായും ആ{കമിക്കുന്നു. കുറെ ലീഗ്‌ അവഗണിച്ചു. അവഗണിക്കുതോറും ആക്രമണത്തിന്റെ തീവ്രത വര്‍ദ്ധിക്കുകയാണ്‌. ഈ ഘട്ടത്തിലാണ്‌ പാലക്കാട്‌ വെച്ച്‌ മുസ്ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്‌ സുകുമാരന്‍ നായരോട്‌ പരസ്യമായി വിയോജിക്കേണ്ടി വന്നത്‌.


കഴിഞ്ഞ കാലഘട്ടത്തിലും മുസ്ലിംലീഗിന്‌ ചീഫ്‌ വിപ്പടക്കം അഞ്ച്‌ സ്ഥാനങ്ങളുണ്ടായിരുന്നത്‌ ഏവര്‍ക്കുമറിയാവുന്നതാണ്‌. വിപ്പിന്‌ പകരം മന്ത്രിയെ തരണമെന്ന്‌ തങ്ങളുടെ മുന്നണിയില്‍ ഒരു ഘടകകക്ഷി ആവശ്യമുന്നയിച്ചതില്‍ സുകുമാരന്‍ നായര്‍ക്കെന്ത്‌ കാര്യം? വിപ്പിന്‌ പകരം മന്ത്രിയായാല്‍ സാമുദായിക സംതുലനം എങ്ങിനെയാണ്‌ തകരുക? എന്‍.എസ്‌.എസ്സിന്റെ രാഷ്‌ട്രീയ രൂപമായിരുന്ന നായര്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി യു.ഡി.എഫില്‍ സഖ്യ കക്ഷിയായിരുന്ന കാലഘട്ടത്തില്‍ പോലും യു.ഡി.എഫിനേയും ലീഗിനേയും ഉപദേശിക്കാന്‍ അക്കാലത്തെ ഔന്നിത്യബോധമുള്ള എന്‍.എസ്‌.എസ്‌ സെക്രട്ടറിമാര്‍ മുതിര്‍ന്നിട്ടില്ലെന്ന അനുഭവം ഇവിടം ഉണ്ടെന്നിരിക്കെ `സമദൂര` മെന്ന പേരില്‍ ഇരു മുന്നണികളുമായും അകലം പാലിച്ച്‌ പോരുന്ന സുകുമാരന്‍ നായര്‍ക്ക്‌ യു.ഡി.എഫ്‌ മുന്നണിയിലെ ആഭ്യന്തരകാര്യങ്ങളിലിടപെടുന്നത്‌ അനുചിതമാണെന്ന സാമാന്യചിന്തപോലും ഇല്ലാതെ പോകുന്നത്‌ കഷ്‌ടമാണ്‌. ജനസംഖ്യയില്‍ 28 ശതമാനമുള്ള മുസ്ലിംസമുദായത്തിന്റെ പ്രാതിനിധ്യം കഴിഞ്ഞ ഇടത്‌ സര്‍ക്കാറില്‍ കേവലം രണ്ടില്‍ ഒതുങ്ങിയപ്പോള്‍ ആരെങ്കിലും സമതുലനപ്രശ്‌നമെടുത്തിട്ടോ? ആ മന്ത്രിസഭയില്‍ ഒരു ഒരു മതേതര പാര്‍ട്ടിയുടെ നാല്‌ മന്ത്രിമാരും ഒരു ജാതിക്കാര്‍ മാത്രമായിട്ടും ഇക്കൂട്ടരെ ആരും കണ്ടില്ലല്ലോ? മുസ്ലിംകളുടെ സ്ഥാനലബ്‌ധിക്ക്‌ മാത്രം സമതുലനമാനദണ്‌ഡം വെക്കുന്നവരെ നയിക്കുന്ന വികാരം എന്താണെന്നിവിടെ പച്ചക്ക്‌ പറയുന്നില്ല. സുകുമാരന്‍ നായര്‍ ഒരു മുന്നണിയിലെ സാമുദായിക സംതുലനം (മുസ്ലിം) മാത്രം വിഷയമാക്കുന്നതിന്റെ മനശാസ്‌ത്രം നെയ്യാറ്റിന്‍കരയില്‍ സംശയീഭവിച്ചിട്ടുണ്ടെന്ന്‌ കെ.പി.എ. മജീദ്‌ അഭിപ്രയപ്പെട്ടത്‌ ബി.ജെ.പി. പ്രസിഡണ്ട്‌ വി. മുരളീധരന്‍ തന്നെ ശരിവെച്ചിരിക്കുന്നു. നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി - സി.പി.ഐ (എം) - എന്‍.എസ്‌.എസ്‌ ഗൂഡാലോചനയുണ്ടായിരുന്നതായുള്ള വാര്‍ത്ത തലസ്ഥാനത്ത്‌ അങ്ങാടിപ്പാട്ടാണ്‌. ഇക്കാര്യം പരസ്യമാക്കാനുള്ള ആര്‍ജ്ജവം ബി.ജെ.പി കാണിച്ചത്‌ എന്ത്‌ പാശ്ചാത്തലത്തിലാണെന്ന്‌ സുകുമാരന്‍ നായര്‍ ഒഴികെയുള്ള എന്‍.എസ്‌.എസ്‌ സഹോദരങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്‌. മഹിതമായ മതേതര പാരമ്പര്യമുള്ള എന്‍.എസ്‌.എസ്‌ എന്ന സംഘടനയെ സംഘപരിവാറുമായി കൂട്ടിക്കെട്ടാനായി മുന്നിട്ടവര്‍ ആരായിരുന്നാലും അവര്‍ക്ക്‌ ചരിത്രം മാപ്പ്‌ നല്‍കില്ല. രാജഗോപാലിന്‌ കിട്ടിയ അധിക വോട്ടുകള്‍ അഞ്ചാംമന്ത്രി ഇംപാക്‌ടാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ സുകുമാരന്‍ നായരും ചില അസംതൃപ്‌ത നേതാക്കളും കൊണ്ട്‌പിടിച്ച പണി നടത്തിക്കൊണ്ടിരിക്കുമ്പോഴാണ്‌ ബി.ജെ.പി നേതാവിന്റെ ഈ ഏറ്റ്‌പറച്ചിലുണ്ടായിരിക്കുന്നത്‌. സാമുദായിക സ്ഥിതി വിവരണ കണക്കുകളുമായി മുസ്ലിംലീഗിനെ പൊതു സമൂഹത്തില്‍ അവമതിക്കാനായി ഒരുങ്ങിപ്പുറപ്പെട്ടവര്‍ ലീഗിന്റെ ഗതകാലചരിത്രം പഠിക്കാത്തവരാണ്‌. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ സി.പി.ഐ ക്ക്‌ ലഭിക്കുന്ന സീറ്റുകളുടെ പകുതി പോലും ലീഗിന്‌ ലഭിക്കാറില്ല. ഇതില്‍ പരിഭവപ്പെടാന്‍ ഒരു സുകുമാരന്‍ നായരേയും മുസ്ലിം സമുദായം രംഗത്തിറക്കിയിട്ടുമില്ല. ആകെയുള്ള രണ്ട്‌ രാജ്യസഭാ സീറ്റും ക്രിസ്റ്റ്യന്‍ സമുദായത്തിന്‌ കൊടുത്തത്‌ സാമുദായിക സംതുലനംഇല്ലാതാക്കുമെന്ന്‌ സുകുമാരന്‍ നായര്‍ പരിഭവപ്പെടാത്തതിന്‌ ക്രിസ്റ്റ്യന്‍ സമുദായയം നായരോട്‌ കടപ്പെട്ടിരിക്കുന്നു. മുസ്ലിംകള്‍ക്ക്‌ അതില്‍ പ്രയാസമില്ലതാനും. നായരുടെ ന്യൂനപക്ഷപട്ടിക എന്നാല്‍ മുസ്ലിംകള്‍ മാത്രമാണല്ലോ! മുസ്ലിംലീഗ്‌ അമിതാധികാരം പ്രയോഗിക്കുന്നുവെന്ന്‌ ആക്ഷേപിക്കുന്നവര്‍ അക്കാര്യം കാര്യകാരണ സഹിതം തുറന്ന്‌ പറയാന്‍ മുന്നോട്ട്‌ വരണം. തത്തമ്മെ പൂച്ച പൂച്ച എന്ന്‌ മൊഴിയുന്നത്‌ നിര്‍ത്തി ഇവ്വിഷികമായി ആരോഗ്യകരമായ സംവാദത്തിന്‌ മുസ്ലിംലീഗ്‌ ആരുമായും(?) തയ്യാറാണെന്ന്‌ നേതാക്കള്‍ തന്നെ വ്യക്തമാക്കിയതാണ്‌. ടെലിവിഷനിലെ നിശാചര്‍ച്ചകളില്‍ മാധ്യമപ്രതിനിധികളെന്ന പേരില്‍ ചിലര്‍ വന്ന്‌ \ിരന്തരമായി ആക്ഷേപിച്ചാല്‍ ഒലിച്ച്‌ പോവുന്ന ഗുഡ്‌വിലല്ല മുസ്ലിംലീഗിനുള്ളത്‌. മുസ്ലിംലീഗിന്റെ സംയമനം മുതലെടുത്ത്‌ ആളില്ലാത്ത പോസ്റ്റിലേക്ക്‌ നിരന്തരമായി ഗോള്‍ അടിക്കുന്നത്‌ തുടരുകയാണെങ്കില്‍ പ്രതിരോധിക്കാന്‍ മുസ്ലിംലീഗിന്‌ ആളെ നിര്‍ത്തേണ്ടി വരുമെന്ന്‌ അപവാദക്കാരെ ഓര്‍മ്മപ്പെടുത്തേണ്ടി വരും.

മുസ്ലിംലീഗ്‌ കൈകാര്യം ചെയ്യുന്ന വകുപ്പകളോടുള്ള അരിശമാണ്‌ സഹിക്കാനാകാത്തത്‌. പ്രത്യേകിച്ച്‌ വിദ്യാഭ്യാസ വകുപ്പ്‌. ഈ വകുപ്പുപയോഗിച്ച്‌ ഭൂരിപക്ഷ സമൂഹത്തോട്‌ വകുപ്പ്‌ മന്ത്രി എന്തു ചെയ്‌തു എന്നാണ്‌ ഇക്കൂട്ടര്‍ പറയുന്നത്‌? നയപരമായ കാര്യങ്ങളൊക്കെ മന്ത്രിസഭയുടേതാണെന്ന്‌ ആര്‍ക്കാണറിഞ്ഞ്‌ കൂടാത്തത്‌? വ്യക്തിപരമായി മന്ത്രിയും പാര്‍ട്ടിയും എന്ത്‌ കുറ്റമാണ്‌ ചെയ്‌തത്‌? സ്‌കൂള്‍വിദ്യാഭ്യാസ പാക്കേജാണ്‌ സുകുമാരന്‍ നായരുടെ ആക്ഷേപത്തിന്‌ പാത്രീഭവിച്ചതെങ്കില്‍ അതിലെങ്ങിനെ വിദ്യാഭ്യാസമന്ത്രി മാത്രം കുറ്റക്കാരനാവും? ആ പാക്കേജില്‍ ഭൂരിപക്ഷസമുദായത്തിനെതിരെ എന്ത്‌ കോടാലിയാണുള്ളത്‌? പാക്കേജിനെക്കുറിച്ചാക്ഷേപമുണ്ടെങ്കില്‍ അത്‌ പരിഹരിക്കാമെന്ന്‌ മുഖ്യമന്ത്രി തന്നെ കോട്ടയത്ത്‌ വെച്ച്‌ പറഞ്ഞിരിക്കുന്നു. ഉത്തരവാദത്ത്വം സര്‍ക്കാറിനാണെന്ന്‌ ഇതില്‍ നിന്നും വ്യക്തമല്ലേ? എന്‍.എസ്‌.എസ്‌ മുഖപത്രമായ `സര്‍വ്വീസിന്റെ' ജൂണ്‍ 15 ലെ മുഖപ്രസംഗം നോക്കുക: ` സ്‌കൂള്‍�വിദ്യാഭ്യാസപാക്കേജിന്റെ� ഭാഗമായി അധ്യാപകബാങ്ക്‌ രൂപീകരിക്കുതിനുവേണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലൂടെ എയ്‌ഡഡ്‌ സ്‌കൂള്‍� മാനേജ്‌മെന്റുകളുടെ നിയമനാവകാശവും ഭരണാവകാശവും നിയമവിരുദ്ധമായി തടഞ്ഞിരിക്കുകയാണ്‌. ഇത്‌ നിലവിലുള്ള വിദ്യാഭ്യാസചട്ടങ്ങള്‍ക്ക്‌ വിരുദ്ധവും, എയിഡഡ്‌ സ്‌കൂള്‍�മാനേജ്‌മെന്റുകളുടെ നിയമനാധികാരവും ഭരണാധികാരവും കവര്‍ന്നെടുക്കുവാന്‍ വേണ്ടി ബോധപൂര്‍വം ചമച്ചിട്ടുള്ളതുമാണ്‌ ' ഇതിലെവിടേയാണ്‌ \ായരെ ഭൂരിപക്ഷവേട്ടയുള്ളത്‌? എയിഡഡ്‌ സ്‌കൂള്‍ എന്‍.എസ്‌.എസ്സിന്‌ മത്രമാണോ ഉള്ളത്‌? മലയാളിയുടെ അഭിമാനമായ മലയാളം സര്‍വ്വകലാശാലക്കായുള്ള നടപടികള്‍ക്ക്‌ തുടക്കിമിടുകയും, അടച്ച്‌പൂട്ടല്‍ ഭീഷണിയിലായിരുന്ന 238 സ്‌കൂളുകള്‍ നിലനിര്‍ത്തുന്നതിനും, അവിടങ്ങളിലെ നാനാജാതിയില്‍പ്പെട്ട പാവപ്പെട്ട അദ്ധ്യാപകര്‍ക്ക്‌ ശമ്പളം ലഭ്യമാക്കുവാ\ും ഉത്തരവിട്ട ഒരു മാന്യനായ വിദ്യാഭ്യാസ മന്ത്രിക്ക്‌ നേരേയാണ്‌ നക്രസംഹാരത്തിനിറങ്ങിയ ചക്രപാണിയെപോലെ സുകുമാരന്‍ നായര്‍ ഉറഞ്ഞ്‌ തുള്ളുന്നത്‌. 

എന്‍.എസ്‌.എസ്സുമായുള്ള മുസ്ലിംലീഗിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദം തകര്‍ത്തേ അടങ്ങൂ എന്ന മട്ടിലുള്ള സുകുമാരന്‍ നായരുടെ ആക്ഷേപങ്ങളോട്‌ മുസ്ലിംലീഗിന്‌ ഏറെ നാള്‍ പ്രതിരോധിക്കാതിരിക്കാനാവില്ല.. ഇത്തരം അനാരോഗ്യകരമായ ചര്‍ച്ചകള്‍ അവസാനിപ്പിച്ചെ പറ്റൂ. ഭൂരിപക്ഷസമുദായത്തിലെ ആധികാരിക പ്രതിനിധിയെന്ന അഹങ്കാരത്തില്‍ സുകുമാരന്‍ നായര്‍ നടത്തുന്ന അസ്‌പൃശ്ശതയാര്‍ന്ന {പയോഗങ്ങളോട്‌ ആ സമുദായം തന്നെ വിയോജിക്കും. ഭൂരിപക്ഷസമുദായത്തിനകത്തെ ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രതിനിധിയായ സുകുമാരന്‍ നായരുടെ വഴി വിട്ട ഇത്തരം ജല്‍പ്പനങ്ങള്‍ക്ക്‌ ഈഴവരും പട്ടികജാതി സമൂഹങ്ങളുമടങ്ങുന്ന ഒരു വലിയ മതേതരസമൂഹത്തെ മുസ്ലിംലീഗിനെ വെറുക്കുംവിധത്തിലേക്ക്‌ എത്തിക്കാനാവില്ലെന്ന്‌ മുസ്ലിംലീഗിന്‌ ഉറച്ച വിശ്വാസമുണ്ട്‌. ഒരൊറ്റ ബി.ജെ.പിക്കാരനേയും നിയമസഭ കാണിക്കാത്ത ഭൂരിപക്ഷ സമുദായമാണ്‌ കേരളത്തിലേത്‌. കോണി അടയാളത്തില്‍ മുസ്ലിംലീഗിന്‌ വോട്ടു ചെയ്യാന്‍ മടി കാണിക്കാത്തവരുമാണവര്‍. അത്‌ കൊണ്ട്‌ തന്നെയാണ്‌ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്‌പീക്കറുമൊക്കെയാകാനും കേരളജനതയുടെ പൊതു നേതാക്കളായി മാറാനും മുസ്ലിംലീഗ്‌ പ്രതിനിധികള്‍ക്കായത്‌. ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങളും, ഗതകാല സ്‌മരണകളും വിസ്‌മരിച്ച്‌ കൊണ്ടൊരു പ്രവര്‍ത്തന ശൈലി മുസ്ലിംലീഗില്‍ നിന്നുമുണ്ടാവില്ല. ഭൂരിപക്ഷ സമൂഹങ്ങളിലെ പാവപ്പെട്ടവരുടെ അഭിവൃദ്ധിക്ക്‌ വേണ്ടി എന്ത്‌ പദ്ധതി എന്‍.എസ്‌.എസ്‌ മുന്നോട്ട്‌ വെച്ചാലും മുസ്ലിംലീഗ്‌ അതിനെ ശക്തമായി പിന്തുണക്കുമെന്ന്‌ മുമ്പ്‌ സാമ്പത്തികസംവരണ ചര്‍ച്ചാകാലഘട്ടത്തില്‍ ആദരണീയനായ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ തന്നെ വ്യക്തമാക്കിയതാണ്‌.. ശബരിമല വികസനത്തിന്റെ കാര്യത്തിലും, സംസ്‌കൃത സര്‍വ്വകലാകാല സ്ഥാപിക്കുന്നതിലും നേതൃപരമായ പങ്ക്‌ വഹിക്കാന്‍ സാധിച്ചതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുള്ള പാര്‍ട്ടിയാണ്‌ മുസ്ലിംലീഗ്‌. കേരളത്തിലെ ഹൈന്ദവരിലെ 27 ശതമാനമുള്ള പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട്‌ അട്ടപ്പാടിയില്‍ ഗവ:ആര്‍ട്‌സ്‌ & സയന്‍സ്‌ കോളേജ്‌ സ്ഥാപിക്കാന്‍ ഉത്തരവിട്ടതും ലീഗ്‌ മന്ത്രിയാണെന്നോര്‍ക്കണം. ഈ പാവങ്ങള്‍ക്ക്‌ ഒരു സര്‍വ്വീസ്‌ സൊസൈറ്റിയുമില്ലല്ലോ. 20 എം.എല്‍.എ മാരുള്ള ഒരു രാഷ്‌ട്രീയപാര്‍ട്ടി വിപ്പിന്‌ പകരം മന്ത്രിസ്ഥാനമേറ്റെടുത്തതിന്റെ പേരില്‍ ഇവിടെ എന്തോ അപകടം സംഭവിച്ചിരിക്കുന്നുവെന്നും, ഭൂരിപക്ഷത്തിന്‌ രക്ഷയില്ലെന്നും മുറവിളികൂട്ടുന്ന സുകുമാരന്‍ നായര്‍, കുമ്മനം രാജശേഖരനായി അധപതിക്കരുത്‌.

എന്‍.എസ്‌.എസിന്റെ ലക്ഷ്യങ്ങള്‍ എന്ന പേരില്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രഖ്യാപിക്കുന്നത്‌ നോക്കുക: `\ായര്‍ സമുദായോന്നതിക്കായ്‌ പ്രവര്‍ത്തിക്കുകയാണ്‌ മുഖ്യലക്ഷ്യമെങ്കിലും, ഇതര സമുദായങ്ങള്‍ക്ക്‌ ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല എന്ന സമുദായാചാര്യന്റെ പ്രതിജ്ഞാവാക്യത്തില്‍ ഊന്നിനിന്നുകൊണ്ടാണ്‌ എന്‍.എസ്‌.എസ്‌ പ്രവര്‍ത്തിക്കുന്നത്‌. ചിലപ്പോള്‍ ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ടെങ്കില്‍, അതിനെ കോടതികളില്‍ ചോദ്യം ചെയ്യുക എന്ന ന്യായയുക്തമായ സമ്പ്രദായമേ സര്‍വ്വീസ്‌ സൊസൈറ്റി സ്വീകരിച്ചിട്ടുള്ളൂ. സമുദായസൗഹാര്‍ദ്ദം നിലനിര്‍ത്താനുള്ള മാര്‍ഗ്ഗം അതാണെന്നാണ്‌ സര്‍വ്വീസ്‌ സൊസൈറ്റിയുടെ വിശ്വാസം'

ഇനി സുകുമാരന്‍ നായരുടെ വാക്കും പ്രവര്‍ത്തിയും ശരീരഭാഷയും വിലയിരുത്തുക. ടിയാന്‍ എന്‍.എസ്‌.എസിന്റെ പ്രതിജ്ഞാവാചകമാണ്‌ ലംഘിച്ചിരിക്കുന്നത്‌. സുകുമാരന്‍ നായര്‍ ആദ്യം ഒരു നല്ല എന്‍.എസ്‌.എസ്സുകാരയി മാറേണ്ടതുണ്ട്‌. സമുദായാചാര്യന്റെ പ്രതിജ്ഞാവാക്യത്തില്‍ ഊന്നിനിന്നുകൊണ്ട്‌ പ്രവര്‍ത്തിക്കാ\ും, ഇതര സമൂഹങ്ങള്‍ക്ക്‌ ക്ഷോഭകരമാവുന്ന പ്രവൃത്തിയില്‍ നിന്നും പിന്‍മാറാനും അദ്ദേഹത്തി\്‌ സാധിക്കണം. എന്‍.എസ്‌.എസ്‌ സമ്മേളന വേദിയിലേക്ക്‌ അതിഥിയായി ക്ഷണിക്കപ്പെട്ട സി.എച്ച്‌. മുഹമ്മദ്‌കോയാ സാഹിബ്‌ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗമുണ്ട്‌. `നിങ്ങളുടെ സമൂഹത്തിന്റെ ഒരു മുടിനാരിഴ പോലും ഞങ്ങള്‍ക്ക്‌ വേണ്ട. എന്നാല്‍ ഞങ്ങളുടെ സമുദായത്തിന്റെ ഒരു മുടിനാരിഴപോലും ഞങ്ങളാര്‍ക്കും വിട്ട്‌ കൊടുക്കുകയുമില്ല' സമ്മേളനവേദിയില്‍ ഏറെ സഹിഷ്‌ണുതയോടെയിരുന്ന്‌ ഇത്‌ ശ്രവിക്കുകയും, സി.എച്ചിനെ അഭിനന്ദിക്കുകയും ചെയ്‌ത മഹാന്‍മാരായ എന്‍.എസ്‌.എസ്‌ നേതാക്കളായിരുന്നു അക്കാലത്തുണ്ടായിരുന്നത്‌. അന്ന്‌ ഈ സുകുമാരന്‍ നായര്‍ സദസ്സിന്റെ പിന്‍നിരയിവെവിടെയോ ഇരുന്ന്‌ ഇ#ൗ രംഗത്തിന്‌ സാക്ഷിയായിരിക്കണം.

2 comments:

  1. എന്‍.എസ്‌.എസിന്റെ ലക്ഷ്യങ്ങള്‍ എന്ന പേരില്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രഖ്യാപിക്കുന്നത്‌ നോക്കുക: `\ായര്‍ സമുദായോന്നതിക്കായ്‌ പ്രവര്‍ത്തിക്കുകയാണ്‌ മുഖ്യലക്ഷ്യമെങ്കിലും, ഇതര സമുദായങ്ങള്‍ക്ക്‌ ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല എന്ന സമുദായാചാര്യന്റെ പ്രതിജ്ഞാവാക്യത്തില്‍ ഊന്നിനിന്നുകൊണ്ടാണ്‌ എന്‍.എസ്‌.എസ്‌ പ്രവര്‍ത്തിക്കുന്നത്‌. ചിലപ്പോള്‍ ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ടെങ്കില്‍, അതിനെ കോടതികളില്‍ ചോദ്യം ചെയ്യുക എന്ന ന്യായയുക്തമായ സമ്പ്രദായമേ സര്‍വ്വീസ്‌ സൊസൈറ്റി സ്വീകരിച്ചിട്ടുള്ളൂ. സമുദായസൗഹാര്‍ദ്ദം നിലനിര്‍ത്താനുള്ള മാര്‍ഗ്ഗം അതാണെന്നാണ്‌ സര്‍വ്വീസ്‌ സൊസൈറ്റിയുടെ വിശ്വാസം'

    ReplyDelete

ഒന്നും പ്രതികരിക്കാതെ പോകുകയാണോ ?